ഹിറ്റായി അണ്ടർ​ഗ്രൗണ്ട് മെട്രോ; 2-ാം ദിനം കയറിയത് ഇരുപതിനായിരം പേർ; 6.5 ലക്ഷത്തോളം വാഹനയാത്രകൾ കുറയുന്നു
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിറ്റായി അണ്ടർ​ഗ്രൗണ്ട് മെട്രോ; 2-ാം ദിനം കയറിയത് ഇരുപതിനായിരം പേർ; 6.5 ലക്ഷത്തോളം വാഹനയാത്രകൾ കുറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 03:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട മുംബൈയിലെ ഭൂ​ഗർഭ മെട്രോ ലൈനിൽ ചൊവ്വാഴ്ച മാത്രം യാത്ര ചെയ്തത് 20,482 പേരെന്ന് റിപ്പോർട്ട്. പ്രവർത്തനമാരംഭിച്ച രണ്ടാം ദിനമാണ് ഇത്രയധികം പേർ യാത്ര ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറര മുതൽ രാത്രി ഒമ്പത് മണി വരെയുള്ള കണക്കാണിത്.

മുംബൈ മെട്രോ ലൈൻ-3 അഥവാ അക്വാ ലൈനിന്റെ 12.69 കിലോമീറ്റർ ദൈർഘ്യമുള്ള ഫേസ്-1 ഭാ​ഗം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചിരുന്നു. ബാന്ദ്ര കുർള കോംപ്ലക്സ് (BKC) മുതൽ ആരേയ് കോളനി വരെ നീളുന്നതാണ് യാത്ര. ഇന്ത്യയിലെ തന്നെ ഏറ്റവും ആഡംബരപൂർണമായ വ്യാപാരജില്ലയാണ് BKC. ഫേസ് -1 യാഥാർത്ഥ്യമായതോടെ 6.5 ലക്ഷം ​വാഹനട്രിപ്പുകൾ ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്ന് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. കൂടാതെ റോഡിലെ ട്രാഫിക് 35 ശതമാനം കുറയുകയും ചെയ്യും.

തിങ്കൾ മുതൽ ശനി വരെ രാവിലെ 6.30 മുതൽ രാത്രി 10.30 വരെയാണ് മുംബൈ മെട്രോ – 3 ലൈൻ പ്രവർത്തിക്കുക. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ എട്ടര മുതൽ രാത്രി 10.30 വരെയാണ് സർവീസ്. പൂർണമായും മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം നിർമിച്ചതാണ് മുംബൈ മെട്രോ-3. അത്യാധുനിക സൗകര്യങ്ങളടങ്ങിയ മെട്രോ സർവീസാണിത്. എട്ട് കോച്ചുകൾ ഇതിലുണ്ട്. ഒരേസമയം 2,500 യാത്രക്കാരെ വഹിക്കാനാകും.

Tags: Mumbai Metro 3Mumbai Metro Line 3Underground Metro
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

Latest News

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies