ശബരിമലയിൽ സുഗമമായ തീർത്ഥാടനം ഉറപ്പാക്കണം, സംഘർഷഭരിതമാക്കരുത്; ഭക്തർ ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ശബരിമല കർമ്മസമിതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ സുഗമമായ തീർത്ഥാടനം ഉറപ്പാക്കണം, സംഘർഷഭരിതമാക്കരുത്; ഭക്തർ ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ശബരിമല കർമ്മസമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 03:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം സുഗമമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുൻപിൽ സമർപ്പിച്ച് ശബരിമല കർമ്മ സമിതി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തുമായി സമിതി ഭാരവാഹികൾ ഒന്നര മണിക്കൂറോളം ചർച്ചകൾ നടത്തിയതായും ചില നിർദ്ദേശങ്ങൾ നടപ്പിലാക്കാമെന്ന് ഉറപ്പു നൽകിയതായും ശബരിമല കർമ്മസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്‌ജെആർ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘർഷഭരിതമാകാതെ ഭക്തരുടെ ബുദ്ധിമുട്ടുകൾ കുറച്ച് ശാന്തവും സമാധാനപരവുമായ തീർത്ഥാടനം ഉറപ്പുവരുത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങളാണ് സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നല്ല തീർത്ഥാടന കാലം ഉറപ്പിക്കാനായി ഹൈന്ദവ സംഘടനകളുമായി ചർച്ച നടത്താനും അവരുടെ സഹായം ഉറപ്പിക്കാനും ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ശബരിമല കർമ്മസമിതി അഭ്യർത്ഥിച്ചു. വെർച്വൽ ക്യൂ സംവിധാനത്തോട് എതിർപ്പില്ല. പക്ഷെ സ്‌പോട്ട് ബുക്കിംഗ് നിർത്തുമ്പോൾ വരുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണം. തമിഴ്‌നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിൽ നിന്ന് വരുന്ന ഭക്തർ ഇതേക്കുറിച്ച് അറിയുന്നുണ്ടാകില്ല. അവർ നെയ്‌ത്തേങ്ങയും ഇരുമുടിക്കെട്ടുമായി ഇവിടെ എത്തിക്കഴിഞ്ഞാൽ മടങ്ങിപ്പോകുന്ന അവസ്ഥ ഒരിക്കലും വരാൻ പാടില്ലെന്ന് എസ്‌ജെആർ കുമാർ പറഞ്ഞു.

പമ്പവിളക്ക്, പമ്പയിലെ ബലിതർപ്പണം ഇതൊന്നും വേണ്ട രീതിയിൽ നിർവ്വഹിക്കാനാകുന്നില്ല. ഗണപതി കോവിലിൽ വേണ്ട വിശ്രമ കേന്ദ്രങ്ങളില്ല. പമ്പ മുതൽ സന്നിധാനം വരെയുളള പാതയിലെ ശുദ്ധജലത്തിന്റെ അഭാവവും സമിതി ചൂണ്ടിക്കാട്ടി. ചികിത്സാ സൗകര്യമില്ലാതെ കഴിഞ്ഞ വർഷം 50 ലധികം ആളുകൾ മരിച്ചു. ആശുപത്രി സൗകര്യമെന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ക്ലിനിക്കുകളിൽ ആധുനീക സംവിധാനങ്ങളൊന്നും ഇല്ല. ഐശ്വര്യപൂർണമായ ജീവിതം നയിക്കാൻ വ്രതമെടുത്ത് അയ്യപ്പനെ ദർശിക്കാനെത്തുന്ന തീർത്ഥാടകർ മരണപ്പെടുന്ന അവസ്ഥയാണ്. അങ്ങനെ സംഭവിക്കാൻ പാടില്ലെന്നും സമിതി പറഞ്ഞു.

പൊലീസും തിരക്ക് നിയന്ത്രിക്കാൻ സേവന പ്രവർത്തകരെന്ന് പറഞ്ഞ് എത്തുന്നവരും അയ്യപ്പൻമാരോട് മോശമായി പെരുമാറുന്നുവെന്ന പരാതികൾ വ്യാപകമാണ്. ശബരിമലയിൽ നിയോഗിക്കപ്പെടുന്ന പൊലീസുകാരും സന്നദ്ധ പ്രവർത്തകരും ഭഗവാന്റെ ഭക്തരായിരിക്കണം. മുൻപ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാർ വ്രതധാരികളായിട്ടാണ് ആ കർമ്മം ഏറ്റെടുത്തിരുന്നത്. പക്ഷെ അടുത്ത സമയത്തായി അതിന് മാറ്റങ്ങൾ വന്നു. പതിനെട്ടാം പടി കയറുന്ന സമയത്ത് വേണ്ട തരത്തിൽ പൊലീസുകാർ സഹായിക്കുന്നില്ലെന്ന പരാതികളും ഭക്തർക്കുണ്ടെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.

യാതൊരു പ്ലാനിങ്ങുമില്ലാതെ ചെയ്ത നിർമാണ പ്രവൃത്തികളാണ് നിലവിൽ ശബരിമലയിൽ ഉളളത്. ഏത് ക്ഷേത്രത്തിന്റെയും ചൈതന്യം നിലനിർത്തുന്ന രീതിയിലല്ല അവിടുത്തെ കൺസ്ട്രക്ഷൻ. പ്രത്യേകിച്ച് തിരുമുറ്റത്ത് ഫ്‌ളൈ ഓവറിലെ ക്യൂ പാടില്ല. ക്ഷേത്രത്തിന് ചുറ്റുപാടും തുറസായ സ്ഥലം വേണം. അയ്യപ്പൻമാർക്ക് ശുദ്ധവായു ശ്വസിക്കാനും തിരക്ക് കുറയ്‌ക്കാനും സാധിക്കണമെങ്കിൽ തുറസ്സായ സ്ഥലം വേണം. ഇതിനായി കൂടുതൽ സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ അനുമതിക്കായി കൂട്ടായ പരിശ്രമം നടത്താമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.

പതിനെട്ടാം പടിക്ക് താഴെ ക്ഷേത്രത്തിന് ചുറ്റുമായി ഒരു മണിക്കൂർ മാത്രം ക്യൂ നിൽക്കേണ്ടി വരുന്ന തരത്തിൽ ക്യൂ കോംപ്ലെക്‌സും ടോക്കൺ സമ്പ്രദായവും ഒരുക്കണമെന്നും സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിൽ മുന്നോട്ടുവയ്‌ക്കുന്നു. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശബരിപീഠം തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെളള വിതരണ കൗണ്ടറുകൾ കാര്യക്ഷമമാക്കി എണ്ണം വർദ്ധിപ്പിക്കണം. പമ്പയിലെ മാലിന്യപ്രശ്‌നം, അനാചാരങ്ങളുടെ ഭാഗമായി വസ്ത്രമൊഴുക്കൽ, മാല ഊരിയിടൽ അതിനെല്ലാം പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു. മണ്ണാറക്കുളഞ്ഞി മുതൽ പമ്പയിലും നിലയ്‌ക്കലിലുമൊക്കെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുളള സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ തീർത്ഥാടക വാഹനങ്ങൾ പിടിച്ചിടുന്നതു പോലുളള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Tags: ശബരിമല കർമ്മ സമിതിഎസ്‌ജെആർ കുമാർശബരിമല കർമ്മസമിതിശബരിമല തീർത്ഥാടനം
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies