തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; രഞ്ജി ട്രോഫിയിൽ കേരളം ആദ്യ പോരാട്ടത്തിന്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; രഞ്ജി ട്രോഫിയിൽ കേരളം ആദ്യ പോരാട്ടത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം വെള്ളിയാഴ്ച തലസ്ഥാനത്ത് ആരംഭിക്കും. പഞ്ചാബ് ആണ് എതിരാളി. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിൽ വെള്ളി മുതല്‍ തിങ്കള്‍ വരെയാണ് മത്സരം. കേരളത്തെ നയിക്കുന്നത് സച്ചിന്‍ ബേബിയാണ്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജു സാംസനെ നിലവില്‍ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലും,വിഷ്ണു വിനോദും, മൊഹമ്മദ് അസറുദ്ദീനും അണിനിരക്കുന്ന ബാറ്റിങ് നിര ശക്തമാണ്. ഇവരോടൊപ്പം മറുനാടന്‍ താരങ്ങളായ ബാബ അപരാജിത്തും, ജലജ് സക്‌സേനയും ചേരും. ഓള്‍റൗണ്ടര്‍ ആദിത്യ സര്‍വാതെയാണ് മറ്റൊരു മറുനാടന്‍ താരം. ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവര്‍ അണി നിരക്കുന്ന ബൗളിം​ഗും ചേരുമ്പോള്‍ മികച്ച ടീമാണ് ഇത്തവണ കേരളത്തിന്റേത്.

കഴിഞ്ഞ സീസണില്‍ ബംഗാളിന് എതിരെ മാത്രമായിരുന്നു കേരളത്തിന് ജയിക്കാനായത്. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിടുന്ന ടീമിനെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാകും കൂടുതല്‍ നിര്‍ണായകമാവുക. കാരണം രഞ്ജിയില്‍ ആദ്യ ഇന്നിം​ഗ്സ് ലീഡാണ് പലപ്പോഴും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകന്‍.

ഈ സീസണില്‍ കേരളത്തിന്റെ നാല് മത്സരങ്ങള്‍ക്കാണ് കേരളം വേദിയാവുക.പഞ്ചാബിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ ടീമുകളാണ് മത്സരങ്ങള്‍ക്കായി തിരുവനന്തപുരത്തെത്തുക. ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ ജേതാക്കളാണ്. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, അര്‍ഷദീപ് സിം​ഗ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാന്‍ സിങ്, അന്‍മോല്‍പ്രീത് സിംഗ്, സിദ്ദാര്‍ഥ് കൗള്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകന്‍.

ഉത്തര്‍പ്രദേശ് ടീമില്‍ നിതീഷ് റാണ, യഷ് ദയാല്‍ തുടങ്ങിയ താരങ്ങളും മധ്യപ്രദേശിൽ രജത് പട്ടീദാര്‍, വെങ്കിടേഷ് അയ്യര്‍, അവേഷ് ഖാന്‍ തുടങ്ങിയവരും ഉണ്ട്. ഇവരുടെയൊക്കെ പ്രകടനം കാണാനുള്ള അവസരം കൂടിയാകും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് തിരുവനന്തപുരത്തെ മത്സരങ്ങള്‍.കാലാവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ രഞ്ജി മല്‌സരങ്ങള്‍. ആദ്യ ഘട്ടം ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 13 വരെയാണ്. ജനുവരി 23നാണ് രണ്ടാം ഘട്ടം തുടങ്ങുക. നവംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയാണ് ഉത്തര്‍പ്രദേശുമായുള്ള കേരളത്തിന്റെ മത്സരം. മധ്യപ്രദേശുമായുള്ള മത്സരം ജനുവരി 23നും ബിഹാറുമായുള്ള മത്സരം ജനുവരി 30നും ആരംഭിക്കും.

Tags: punjabRENJI TROPHYkerala
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies