പൂജവെയ്പ്പ്; ദുർഗാഷ്ടമി ദിനത്തിൽ അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻജിഒ സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജവെയ്പ്പ്; ദുർഗാഷ്ടമി ദിനത്തിൽ അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദുർഗാഷ്ടമി ദിനമായ വെള്ളിയാഴ്ച (ഒക്ടോബർ 11) അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള എൻജിഒ സംഘ്. പൂജവെയ്പ്പ് ഒക്ടോബർ10 വൈകുന്നേരമാണ് തുടങ്ങുന്നത് എന്നാൽ ദുർഗാഷ്ടമി ദിവസമായ 11 ന് പൊതു അവധി അല്ലാത്തതിനാൽ വിശ്വാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ഒക്ടോബർ 11ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ സംഘ് ചീഫ് സെക്രട്ടറിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.

ഈ നിവേദനം ഉൾപ്പെടെ കണക്കിലെടുത്താണ് 11 ന് പൊതുഅവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. തീരുമാനം സ്വാഗതാർഹമെന്ന് എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പറഞ്ഞു. നവരാത്രി പൂജകളിൽ ഏറെ പ്രാധാന്യമുളള ദിനമാണ് ദുർഗാഷ്ടമി ദിനമെന്നും അന്ന് പൊതു അവധിയല്ലാത്തത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കാണിച്ചാണ് എൻജിഒ സംഘ് നിവേദനം നൽകിയത്.

വിദ്യാവിജയത്തിനും തൊഴിൽ വിജയത്തിനുമുളള പൂജകൾ നടക്കുമ്പോൾ വായനയും തൊഴിലെടുക്കുന്നതും ഒഴിവാക്കണമെന്നാണ് ആചാരമെന്നും എൻജിഒ സംഘ് ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ കലണ്ടറിൽ ഒക്ടോബർ 10ന് പൂജവയ്പ്പ് എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും 11 ന് അവധിയായി മാർക്ക് ചെയ്തിട്ടില്ലായിരുന്നു.

നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് 11 ന് അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. വെളളിയാഴ്ച നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും കായികക്ഷമതാ പരീക്ഷകളും, സർവ്വീസ് വെരിഫിക്കേഷനും പ്രമാണ പരിശോധനയും ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Tags: കേരള എൻജിഒ സംഘ്NGO sangh Keralaഎസ്. രാജേഷ്പൂജവെയ്പ്പ് പൊതു അവധിദുർഗാഷ്ടമിടി. ദേവാനന്ദൻഎൻജിഒ സംഘ് ജനറൽ സെക്രട്ടറി
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies