തൃശൂരിലെ വിജയം ബിജെപി ആർജ്ജവത്തോടെ പ്രവർത്തിച്ചു നേടിയതെന്ന് സുരേഷ് ഗോപി; ജനങ്ങളുടെ നിശ്ചയത്തെ എൽഡിഎഫും യുഡിഎഫും നിന്ദിക്കുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിലെ വിജയം ബിജെപി ആർജ്ജവത്തോടെ പ്രവർത്തിച്ചു നേടിയതെന്ന് സുരേഷ് ഗോപി; ജനങ്ങളുടെ നിശ്ചയത്തെ എൽഡിഎഫും യുഡിഎഫും നിന്ദിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 11:45 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎയുടെ വിജയത്തിന്റെ പേരിൽ എൽഡിഎഫും യുഡിഎഫും ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് കുറിക്കുകൊളളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ വിജയം ബിജെപി ആർജ്ജവത്തോടെ പ്രവർത്തിച്ചു നേടിയതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്ത് നൽകിയ സ്വീകരണത്തിലായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കോടിക്കണക്കിനു ആളുകൾ എന്റെ വിജയത്തിനായി പ്രാർഥിച്ചു. ജയം കുറിച്ച ജനങ്ങളുടെ നിശ്ചയത്തെ നിന്ദിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ മറ്റുള്ളവർ ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു. നിയമസഭ ഒരു ക്ഷേത്രമാണ്, അവിടെ മലിനമാക്കിയെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

തോറ്റതിന്റെ കാരണം അവർ അന്വേഷിക്കില്ല. കാരണം സഹകരണ മേഖലയിൽ കോൺഗ്രസായാലും സിപിഎം ആയാലും സിപിഐ ആയാലും ജനങ്ങളുടെ വിയർപ്പല്ല, ചോരയാണ് ഊറ്റിക്കുടിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിന് അവർക്കുളള
ശിക്ഷയാണ് എന്റെ ജയം. അത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രതിപക്ഷവും മനസിലാക്കിയാൽ നന്ന്. അത് ജനങ്ങൾക്ക് അറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

നിങ്ങൾ പൂരം ചുരണ്ടാനും മാതാവിന് വെച്ച കിരീടം ചുരണ്ടാനും നടന്ന് അവസാനം നിങ്ങളെയൊന്നും ചുരണ്ടി നോക്കാൻ പോലും അവശേഷിക്കില്ല എന്ന അവസ്ഥയിലേക്ക് എത്തുമെന്നും അദ്ദേഹം പരിഹസിച്ചു

നിങ്ങൾക്കിഷ്ടപ്പെടുന്ന വ്യക്തിയായി ഞാൻ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ കൊല്ലം അതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലം എന്ന് പറയുമ്പോൾ ഒരുപാട് മറക്കാത്ത മുഖങ്ങൾ ഉണ്ട്. മണ്മറഞ്ഞു പോയവരുണ്ട്. എന്റെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ആനന്ദിക്കുന്നുണ്ടാകും. എന്റെ നന്മയെല്ലാം എനിക്ക് സമ്മാനിച്ചതും നല്ല വളർച്ചയ്‌ക്കുള്ള അന്തരീക്ഷം തന്നതും കൊല്ലമാണ്. ഒരുപാട് അമ്പലങ്ങൾ ഉണ്ട് ഇവിടെ. പിന്നീടാണ് തൃശൂരിലെത്തുന്നതും ലൂർദ് മാതാവിനെ കാണുന്നതുമൊക്കെ സുരേഷ് ഗോപി പറഞ്ഞു. എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും നിരന്തരം പ്രാർഥനകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ചിന്നക്കട ഗസ്റ്റ് ഹൗസിന് മുൻപിൽ നിന്നും കല്ലുപാലം വരെ റോഡ് ഷോ ഉൾപ്പെടെ ഒരുക്കിയാണ് സുരേഷ് ഗോപിക്ക് സ്വീകരണം നൽകിയത്.

Tags: ചിന്നക്കടNDA ThrissurKollamSuresh Gopiബിജെപിഎൻഡിഎകൊല്ലംതൃശൂരിലെ ബിജെപി വിജയം
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies