''സുരക്ഷ എന്നത് ആഡംബരമല്ല, സമാധാനപരമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്''; മമത ബാനർജിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”സുരക്ഷ എന്നത് ആഡംബരമല്ല, സമാധാനപരമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്”; മമത ബാനർജിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 10:12 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിഷേധം നടത്തുന്നവരേയും അവർ ഉന്നയിക്കുന്ന വിഷയങ്ങളും അടിയന്തരമായി പരിഗണിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഏഴ് ഡോക്ടർമാരാണ് നിരാഹാര സമരം നടത്തുന്നത്.

തൃണമൂൽ സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജൂനിയർ ഡോക്ടർമാർ സമരം താത്കാലികമായി നിർത്തിവച്ചിരുന്നു. സുരക്ഷിതമായ ജോലിസാഹചര്യം ഒരുക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെ തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ 10 ദിവസത്തിനുള്ളിൽ നടപ്പാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർനീക്കങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഇവർ വീണ്ടും ഒരാഴ്ച മുൻപ് സമരം പുന:രാരംഭിക്കുകയായിരുന്നു.

ന്യായമായ ആവശ്യങ്ങൾ മാത്രമാണ് പ്രതിഷേധം നടത്തുന്ന ഡോക്ടർമാർ മുന്നോട്ട് വയ്‌ക്കുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാണിക്കുന്നു. ” ഡോക്ടർമാർ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും നടപ്പിലാക്കാൻ ബംഗാൾ സർക്കാരിന് കഴിയും. സമാധാനപരവും സുരക്ഷിതത്വവുമുള്ള തൊഴിൽ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ജൂനിയർ ഡോക്ടർമാർ മുന്നോട്ട് വഹിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുകയാണ്.

ഡോക്ടർമാരുടെ ജീവന് സംരക്ഷണം ഒരുക്കാൻ സർക്കാരിന് കഴിയും, ഐഎംഎയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും സഹായം വേണമെങ്കിൽ അതും ചെയ്ത് നൽകാൻ തയ്യാറാൻ. സുരക്ഷ എന്നത് ഒരിക്കലും ആഡംബരമല്ലെന്നും” കത്തിൽ പറയുന്നു. അതേസമയം നിരാഹാര സമരം നടത്തി വരികയായിരുന്ന അനികേത് മഹോദയ എന്ന ഡോക്ടറുടെ ആരോഗ്യനില വഷളായതിന് പിന്നാലെ ഇദ്ദേഹത്തെ ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആർജി കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം.

 

Tags: IMAsecurityBengal government
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies