ടിടിഇയുമില്ല, ടിക്കറ്റും വേണ്ട; മറ്റ് നൂലാമാലകളുമില്ല‌; ലോകത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക ട്രെയിൻ ഇന്ത്യയിൽ; സർവീസ് ആരംഭിച്ചിട്ട് 75 വർഷം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിടിഇയുമില്ല, ടിക്കറ്റും വേണ്ട; മറ്റ് നൂലാമാലകളുമില്ല‌; ലോകത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക ട്രെയിൻ ഇന്ത്യയിൽ; സർവീസ് ആരംഭിച്ചിട്ട് 75 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെമ്പാടും ഏകദേശം 13,00-ലധികം ട്രെയിനുകളാണ് ദിനം പ്രതി ചൂളം വിളിക്കുന്നത്. സാധാരണ​ഗതിയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ മികച്ച മാർ​ഗമാണ് ട്രെയിൻ. പ്രതിദിനം നിരവധി പേരാണ് ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയും ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയിൽവേ ശൃംഖലയുമാണ് ഇന്ത്യൻ റെയിൽവേ.

ടിക്കറ്റ് ഇല്ലാതെ ട്രെയിൻ യാത്രയെ കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. ഇനി അഥവാ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് പിടിവീണ് കഴിഞ്ഞാൽ പണി കഴിയുമെന്ന് നമുക്കറിയാം. ടിക്കറ്റിലാതെയുള്ള യാത്ര ശിക്ഷാർഹമാണ്. എന്നാല്‌ ടിക്കറ്റെടുക്കാതെ, സൗജന്യമായി യാത്ര ചെയ്താലോ? രൂപ പോലും ടിക്കറ്റിനായി നൽകണ്ട, ചെക്കിം​​ഗിന് ടിടിഇ ഇല്ല, എല്ലാ ദിവസവും സർവീസ് നടത്തുന്നൊരു ട്രെയിനുണ്ട് ഇന്ത്യയിൽ-ഭക്രാ-നംഗൽ ട്രെയിൻ.

കഴിഞ്ഞ 75 വർഷമായി ഈ ട്രെയിൻ രാജ്യത്ത് സർവീസ് നടത്തുന്നു. രാജ്യത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക ട്രെയിൻ സർവീസാണിത്. പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്‌ക്കും നംഗലിനും ഇടയിൽ 27.3 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ ട്രെയിൻ സർവീസ്. 30 മിനിറ്റ് സമയമാണ് ഇത്ര ദൂരം യാത്ര ചെയ്യാൻ വേണ്ടത്.

ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ സത്‌ലുജ് നദി മുറിച്ചുകടന്നാണ് പോകുന്നത്. . 25 ഗ്രാമങ്ങളുടെയും 300 ഓളം യാത്രക്കാരുടെയും പ്രധാന ആശ്രയമാണ് ഈ ട്രെയിൻ. എല്ലാ ദിവസവും രാവിലെ 7.05-ന് നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.20-ന് ഭക്രയിൽ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോ‍‍ഴേക്ക് ഭക്രയിലെത്തും.

നംഗലിൽ നിന്ന് യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്, 1948-ലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഭക്കർ-നംഗൽ അണക്കെട്ടിന്റെ നിർമ്മാണ വേളയിലാണ് ട്രെയിനിന്റെ ആവശ്യം ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഹെവി മെഷിനറികളുടെയും ജീവനക്കാരുടെയും ഗതാഗതം സുഗമമാക്കുന്നതിന് റൂട്ടിൽ റെയിൽവേ ട്രാക്ക് സ്ഥാപിച്ചു. തുടക്കത്തിൽ സ്റ്റീം എഞ്ചിനുകൾ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിപ്പിച്ചിരുന്നത്.

1953-ൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത മൂന്ന് എഞ്ചിനുകൾ അവയ്‌ക്ക് പകരം ഉപയോഗിക്കാൻ തുടങ്ങി. അവയിൽ രണ്ടെണ്ണം ഇന്നും പ്രവർത്തിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. കറാച്ചിയിൽ നിർമിച്ച കോച്ചുകൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് നംഗലിൽ നിന്ന് ഭക്രയിലേക്കും തിരിച്ചും ദിവസവും സഞ്ചരിക്കുന്നത്.

Tags: Bhakra-Nangal train
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies