രാം ചരൺ ആനയെ കൊടുത്തുവിട്ടെന്ന് പറഞ്ഞു, രാഹയ്ക്കുള്ള സമ്മാനം വീട്ടിലെത്തിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി: ആലിയ ഭട്ട്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രാം ചരൺ ആനയെ കൊടുത്തുവിട്ടെന്ന് പറഞ്ഞു, രാഹയ്‌ക്കുള്ള സമ്മാനം വീട്ടിലെത്തിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി: ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 01:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: RRR ലെ സഹനടനായിരുന്ന തെലുങ്ക് താരം രാം ചരണിനെകുറിച്ച് ഹൃദയസ്പർശിയായ കഥ പങ്കുവച്ച് നടി ആലിയ ഭട്ട്. മകൾ രാഹ കപൂറിന്റെ ജനനത്തിന് ശേഷം രാം ചരൺ ഒരു കാട്ടാനയെ മകളുടെ പേരിൽ ദത്തെടുത്തുവെന്നും റാഹയ്‌ക്ക് കളിക്കാനായി തടിയിൽ തീർത്ത ആനയുടെ കളിപ്പാട്ടം വീട്ടിലേക്ക് സമ്മാനമായി അയച്ചുവെന്നും ആലിയ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജിഗ്‌റ യുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് ആലിയ നടനെകുറിച്ചുള്ള രസകരമായ ഓർമ്മ പങ്കുവച്ചത്.

“അത് വളരെ രസകരമായൊരു കഥയാണ്. രാഹ ജനിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ഞാൻ ചെറുതായി നടക്കാനൊക്കെ തുടങ്ങി. ആ സമയത്ത് ആരോ വന്നു പറഞ്ഞു. മാഡം രാം ചരൺ സർ ഒരു ആനയെ കൊടുത്തുവിട്ടിട്ടുണ്ട്. ഞാൻ ഞെട്ടിപ്പോയി. എന്തും സംഭവിക്കാമെന്നുള്ള അവസ്ഥയിലായിരുന്നു ഞാൻ. എന്റെ വീടിനുള്ളിലേക്ക് ഒരു വലിയ ആനയാണ് വന്നിരിക്കുന്നത്,” ആലിയ പറഞ്ഞു.

എന്നാൽ അത് യഥാർത്ഥത്തിലുള്ള ആനയായിരുന്നില്ല. തടിയിൽ തീർത്ത ആനയുടെ കളിപ്പാട്ടം ആയിരുന്നു. ഞങ്ങൾ അതിന് ഏലി എന്ന് പേരിട്ടു. അഞ്ചാം നിലയിലെ ഞങ്ങളുടെ ഡൈനിങ് ടേബിളിന് സമീപമാണ് അത് വച്ചിരിക്കുന്നത്. രാഹ പലപ്പോഴും അതിന് മുകളിൽ കയറി കളിക്കാറുണ്ട്; ആലിയ പറഞ്ഞു.

വ്യത്യസ്ത ഷെഡ്യൂളുകൾ കാരണം RRR ന്റെ സെറ്റുകളിൽ രാം ചരണുമായി ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ലന്നും എന്നാൽ ചിത്രത്തിന്റെ പ്രമോഷനുകൾക്കിടയിൽ തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി മാറിയെന്നും ആലിയ പറഞ്ഞു. 2022 നവംബറിലാണ് ആലിയ-രൺബീർ താരദമ്പതികൾക്ക് രാഹ ജനിക്കുന്നത്.

Tags: Actor Alia BhattRaha KapoorELEPHANTdaughtergiftrrrjigraTelugu actor Ram Charan
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies