നവരാത്രി ദിനത്തിൽ ദേവീ ദർശനം നടത്താൻ നടന്‍ ജയസൂര്യ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി . വെള്ളിയാഴ്ചയാണ് നടന്‍ ക്ഷേത്രത്തിലെത്തിയത്.
മൂകാംബികാ ദേവിയുടെ തിരുസന്നിധിയിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട് . ‘അമ്മയുടെ തിരുസന്നിധിയിൽ…. മഹാനവമി വിജയദശമി ആശംസകൾ’ എന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പമുണ്ട്.
അതേസമയം ഷാജി പാപ്പൻ എന്ന വേഷത്തിലൂടെ ജയസൂര്യ പ്രേക്ഷകരെ കയ്യിലെടുത്ത ആട് സീരീസിന്റെ മൂന്നാം ഭാഗം ‘ആട് 3’ ഉടൻ ആരംഭിക്കും . സംവിധായകൻ മിഥുൻ മാനുവൽ തോമസ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .















