ഉപയോക്താക്കൾക്ക് ആശ്വാസമായി വീണ്ടും കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ. 666 രൂപയ്‌ക്ക് 105 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ആകെ 210 ജിബി ഡാറ്റ ലഭിക്കും. ദിവസവും 100 എസ്എംഎസും അൺലിമിറ്റഡ് കോളും ലഭിക്കും.
എതിരാളികൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ മൂല്യം നൽകുന്ന പ്ലാനുകൾ ഇതിനോടകം തന്നെ ഉപയോക്താക്കളെ ആകർഷിച്ചിട്ടുണ്ട്, നിരവധി ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തത്.