അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ സുപരിചിതയാണ് രചനാ നാരായണൻകുട്ടി. ‘മറിമായം’ എന്ന പരമ്പരയിലൂടെ അഭിനയലോകത്ത് ശ്രദ്ധിക്കപ്പെട്ട രചന, നൃത്താദ്ധ്യാപിക കൂടിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും യാതൊരു മടിയും കൂടാതെ പങ്കുവയ്‌ക്കാനുള്ള ആർജവവും രചന കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ പലപ്പോഴും ശ്രദ്ധേയവുമാണ്.
രചനയുടെ നൃത്ത വിദ്യാർത്ഥികളുടെ പുതിയ ചുവടുവയ്പ്പിനെ അഭിനന്ദിക്കുന്ന കുറിപ്പാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യത്തെ ഉർവശീ ശാപം ഉപകാരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രചന ഈ വിശേഷം പങ്കുവച്ചത്
സംഭവമിങ്ങനെ..
രചനയുടെ അസാന്നിധ്യത്തിലാണ് വിദ്യാർത്ഥികളുടെ നൃത്താർച്ചന നാട്ടിലെ ക്ഷേത്രത്തിൽ നടന്നത്. സാമ്പത്തിക വരുമാനം കുറവുള്ള കമ്മിറ്റിയായതിനാൽ നൃത്താർച്ചന വഴിപാടായി നടത്തി. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ എല്ലാവരും മെയ്‌ക്കപ്പ് ധരിച്ചത് സ്വയമേവ ആയിരുന്നു. പുറത്തുനിന്ന് മെയ്‌ക്കപ്പ് ആർട്ടിസ്റ്റിനെ വരുത്താതെ അവർ ഭംഗിയായി ആ കടമ നിർവഹിച്ചു. പ്രൊഫഷണൽ നർത്തകിമാർ സ്വയം മെയ്‌ക്കപ്പ് ചെയ്യുക എന്നത് പുതിയ കാര്യമല്ലെങ്കിലും ആദ്യമായി ചെയ്യുന്നത് സുപ്രധാനമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് രചന കുറിപ്പ് അവസാനിപ്പിക്കുന്നു.
രചനയുടെ കുറിപ്പ് വായിക്കാം..