സരസ്വതീമന്ത്രങ്ങളുയർന്ന് അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം; ജനം ടി.വി വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സരസ്വതീമന്ത്രങ്ങളുയർന്ന് അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം; ജനം ടി.വി വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 10:24 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി; ജനം ടി.വി അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിൽ ഒരുക്കിയ വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചത് നിരവധി കുരുന്നുകൾ. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ കുട്ടികളാണ് ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചത്.

ജനം ടി.വിയും സമർപ്പണം അബുദാബിയും സംയുക്തമായാണ് വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയത്. മുൻ ഡിഫൻസ് സെക്രട്ടറി മോഹൻ കുമാർ ഐഎഎസ്, ജനം ടിവി ഏക്‌സ്‌ക്യൂട്ടിവ് ചെയർമാനും സിനിമ നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ, ചലച്ചിത്രതാരം മേനക സുരേഷ്, ഭവൻസ് മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ, കല്ലമ്പള്ളി ശ്രീ നാരായണൻ നമ്പൂതിരി, പ്രസന്നകുമാരി ടീച്ചർ എന്നിവർ കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് ആചാര്യസ്ഥാനം അലങ്കരിച്ചു.

ബി.എ.പി.എസ് ആത്മീയാചാര്യൻ സ്വാമി ബ്രഹ്‌മവിഹാരി ദാസ്, ജനം പ്രഭാരി എ ജയകുമാർ, ജനം ടി.വിയുടെ ഡയറക്ടർമാർ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാവിലെ 5 മണിയോടെ തന്നെ മാതാപിതാക്കൾ വിദ്യാരംഭ ചടങ്ങിനായി കുട്ടികളുമായി എത്തിയിരുന്നു. വിദേശത്ത് ഇങ്ങനൊരു കാര്യം ചെയ്യുക എന്നത് ഭാഗ്യമായി കരുതുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.

ജോലിയുടെ തിരക്കും മറ്റുമായി നാട്ടിലെത്താൻ കഴിയാതെ വിദ്യാരംഭം നഷ്ടമാകുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു ജനംടിവി മുൻകൈയ്യെടുത്ത് നടത്തിയ പരിപാടി.

നവരാത്രിവ്രതം ഉൾപ്പെടെ എടുത്താണ് പലരും കുട്ടികളുമായി ഹരിശ്രീ കുറിക്കാൻ എത്തിയത്. നവരാത്രിയുടെ ഭാഗമായി ജനം ടി.വി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയത്. ശനിയാഴ്ച മഹാനവമി പൂജയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാഥിതിയായിരുന്നു.

Tags: BAPS Temple Abu dhabiയു.എ.ഇ ഹരിശ്രീJanam TVNavarathri 2024ജി സുരേഷ് കുമാർമേനക സുരേഷ്ജനം ടി.വിഅബുദാബി ബി.എ.പി.എസ്
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies