'പ്രീണനത്തിന്റെ കട'; മുസ്ലീം നേതാക്കളെ ഒഴിവാക്കി; ഹിന്ദു വിദ്യാർത്ഥികളോട് ഇരട്ടത്താപ്പ്; കേസുകളിൽ പോലും വർ​ഗീയ സമീപനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രീണനത്തിന്റെ കട’; മുസ്ലീം നേതാക്കളെ ഒഴിവാക്കി; ഹിന്ദു വിദ്യാർത്ഥികളോട് ഇരട്ടത്താപ്പ്; കേസുകളിൽ പോലും വർ​ഗീയ സമീപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 03:03 pm IST
FacebookTwitterWhatsAppTelegram

ബം​​ഗളൂരു: കർണ്ണാടകയിലെ കോൺ​ഗ്രസ് സർക്കാരിന്റെ പ്രീണന രാഷ്‌ട്രീയം വീണ്ടും പുറത്ത്. കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച് പ്രക്ഷോഭം നടത്തിയ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ മന്ത്രിസഭ അനുമതി നൽകി. അതേസമയം ഉപസമിതി ശുപാർശയുണ്ടായിട്ടും ഹിന്ദു വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ വിസമ്മതിക്കുകയും ചെയ്തു.

കോവിഡ് മൂന്നാം തരം​ഗത്തിൽ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്. കലബുറഗി ജില്ലയിലെ അലന്ദ് നഗരത്തിൽ ‘ഹിജാബ് ഞങ്ങളുടെ അവകാശം’ പേരിൽ ഘോഷയാത്ര നടത്തിയതിനാണ് സാഹിറുദ്ദീൻ അൻസാരി ഉൾപ്പെടെയുള്ള എഐഎംഐഎം നേതാക്കൾക്കെതിരെ കേസ് എടുത്തത്. ഇതേ സമയത്താണ് ഒരു പ്രാദേശിക കോളേജിൽ ഹിജാബിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബി.കോം വിദ്യാർത്ഥികളായ ധനുഷിനും മാരുതിക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.

2022ലെ ഹുബ്ബള്ളി കലാപവുമായി ബന്ധപ്പെട്ട  അതീവ പ്രധാന്യമുള്ള  കേസുകൾ അടക്കം  പിൻവലിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.  കേസുകൾ പിൻവലിക്കുന്നതിൽ പോലും വർ​ഗീയ സമീപനം വെച്ചു പുലർത്തുന്ന കർണ്ണാടക സർക്കാരിന്റെ നടപടിയെ ബിജെപി ചോദ്യം ചെയ്തു.

ഞായറാഴ്ച ഹുബ്ബള്ളിയിൽ സിദ്ധരാമയ്യയുടെ വാഹനവ്യൂഹത്തിന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഒരു പ്രത്യേക സമുദായത്തെ തൃപ്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ കേസുകൾ പിൻവലിക്കുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് അശ്വത് നാരായൺ പറഞ്ഞു. മുഡ ഭൂമി കുംഭകോണത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ്  സിദ്ധരാമയ്യ ശ്രമിക്കുന്നതെന്ന് കർണാടക സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു.

Tags: CongressSidharamayya
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies