ആവേശമായി യുഎസ്ടി ട്രിവാൻഡ്രം മാരത്തൺ; പങ്കെടുത്തത് 5000 ത്തിലധികം പേർ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവേശമായി യുഎസ്ടി ട്രിവാൻഡ്രം മാരത്തൺ; പങ്കെടുത്തത് 5000 ത്തിലധികം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 09:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തൺ, 5000 ത്തിലധികം പേരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വിവിധ വിഭാഗങ്ങളിലായി വിജയികൾക്ക് ആകെ 22 ലക്ഷം രൂപ സമ്മാനമായി നൽകി. യുഎസ്ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് നടന്നത്. യുഎസ്ടി യുടെ 25 ാം വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് മാരത്തൺ സംഘടിപ്പിച്ചത്. എൻഇബി സ്‌പോർട്‌സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് മാരത്തൺ നടന്നത്.

യുഎസ്ടി ട്രിവാൻഡ്രം കാമ്പസിൽ നിന്ന് ആരംഭിച്ച മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ കടന്ന് യുഎസ്ടി കാമ്പസിലേക്ക് മടങ്ങിയെത്തി സമാപിച്ചു. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, വേഗതയേറിയ ഓട്ടക്കാർക്കും പുതിയ ഓട്ടക്കാർക്കും 10 കിലോമീറ്റർ റൺ; 5 കിലോമീറ്റർ ഫൺ റൺ; നടത്തക്കാർക്കും, സാധാരണ ഓട്ടക്കാർക്കും 3 കിലോമീറ്റർ ഫാമിലി റൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്.

യുഎസ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര മാരത്തൺ ഫ്‌ളാഗ് ഓഫ് ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർമാരായ മനു ഗോപിനാഥ്, അലക്സാണ്ടർ വർഗീസ്, തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ, ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒളിമ്പ്യനും ദ്രോണാചാര്യ പുരസ്‌ക്കാര ജേതാവും പ്രകാശ് പദുകോൺ അക്കാദമി ഡയറക്ടറുമായ വിമൽ കുമാർ, വായുസേന എയർ മാർഷൽ സിൻഹ, പോലീസ് കമ്മിഷണർ സ്പർജൻ കുമാർ ഐ പി എസ്, ഐ ജി ശ്യാം സുന്ദർ ഐ പി എസ്, ടെക്നോപാർക്ക് സി ഇ ഒ സഞ്ജീവ് നായർ, ഓസ്‌ട്രേലിയ ഡെപ്യൂട്ടി കൗൺസൽ ജെനറൽ ഡേവിഡ് എഗ്ഗ്ലെസ്റ്റൺ തുടങ്ങിയവരും പങ്കെടുത്തു.

മാരത്തണിൽ പങ്കാളികളായവരിൽ 500 ഓളം പേർ യുഎസ്ടിയിലെ ജീവനക്കാരും മറ്റുള്ളവർ പൊതു ജനങ്ങളുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം പൊതുജനങ്ങളും ആവേശത്തോടെ സ്വീകരിക്കുകയും മരത്തണിന്റെ തുടക്കം മുതൽ ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതായി യുഎസ്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു.മാരത്തൺ ഇന്ത്യയിലുടനീളം കൂടുതൽ പ്രചാരം നേടുന്ന ഈ കാലത്ത് യുഎസ്ടി സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തൺ അതിവേഗം ഒരു ബൃഹത് പരിപാടിയായി ദേശീയതലത്തിൽ വളരുമെന്ന് ഉറപ്പുണ്ടെന്ന് എൻഇബി സ്‌പോർട്‌സ് റേസ് ഡയറക്ടർ നാഗരാജ് അഡിഗ പറഞ്ഞു.

Tags: യുഎസ്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർTrivandrum Marathon 2024SUBയുഎസ്ടി ട്രിവാൻഡ്രംUST TrivandrumUST Globalയുഎസ്ടി ട്രിവാൻഡ്രം മാരത്തൺഎൻഇബി സ്‌പോർട്‌സ്
Share
Tweet
SendShare

More News from this section

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

മുല്ലപ്പെരിയാർ ജലനിരപ്പ്: തമിഴ്നാടുമായി മുഖ്യമന്ത്രി തലത്തിൽ ചർച്ചയ്‌ക്ക് നീക്കം; പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മോൻസ് ജോസഫ്

Latest News

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

പാലക്കാട്ട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു; സ്ഥിതി ഗുരുതരം

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies