എഡിഎമ്മിന്റെ മരണം; സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഡിഎമ്മിന്റെ മരണം; സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 10:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; യാത്രയയപ്പ് വേദിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്ത് കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുന്നു. ബുധനാഴ്ചയാണ് ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത്.

സർവ്വീസ് സംഘടനകളുടെ മേൽവിലാസമില്ലാതെ സ്വമേധയാ എല്ലാ ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുക്കും. ഓരോ ജില്ലയിലും താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ഉൾപ്പെടെ ആയിരത്തിലധികം റവന്യൂ ജീവനക്കാരാണുളളത്. ഇവരെല്ലാം ഒരുമിച്ച് അവധിയെടുക്കുന്നതോടെ പതിനയ്യായിരത്തിലധികം ജീവനക്കാരാണ് ഒറ്റ ദിവസം സർക്കാർ ഓഫീസുകളിൽ നിന്ന് മാറി നിൽക്കുക. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ തന്നെ പ്രതിഷേധം താളം തെറ്റിക്കും.

എന്നാൽ എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ പിപി ദിവ്യയ്‌ക്കെതിരെ ജീവനക്കാർ രംഗത്തെത്തിയിരുന്നു. മിക്ക ജില്ലകളിലും സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളും മിനി സിവിൽ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പ്രതിഷേധം നടന്നിരുന്നു. കേരള എൻജിഒ സംഘ് ഉൾപ്പെടെയുളള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കുറ്റക്കാരെ നരഹത്യകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നാട്ടിൽ പോലും സർക്കാർ ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥന് അതിക്രമം നേരിടേണ്ടി വരുന്നു എന്നത് ഏറെ ഗൗരവതരമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

തിങ്കളാഴ്ച നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് പിപി ദിവ്യ പരിപാടിയിലേക്ക് എത്തി എഡിഎം അഴിമതിക്കാരനാണെന്ന തരത്തിൽ പരാമർശം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എഡിഎമ്മിനെ വിളിച്ചുവെന്നും അനുകൂല നടപടി ഉണ്ടായില്ലെന്നുമായിരുന്നു പരാതി. സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകുന്നതിന് മുൻപാണ് എൻഒസി നൽകിയതെന്നും അത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. സഹപ്രവർത്തകരുടെ മുൻപിൽ വെച്ച് അപമാനിതനായതിലുളള വേദന എഡിഎമ്മിന്റെ മുഖഭാവത്തിൽ അപ്പോൾ തന്നെ പ്രകടമായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയോടെ അദ്ദേഹം ജീവനൊടുക്കിയത്.

Tags: കേരള എൻജിഒ സംഘ്പിപി ദിവ്യഎഡിഎം നവീൻ ബാബുജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റവന്യൂ ജീവനക്കാർകൂട്ട അവധി
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies