കണ്ണൂർ : സിപിഎം നേതാവ് പി പി ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ ADM നവീൻ ബാബുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാടാണെന്ന് ബിജിപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സാംസാരിക്കുകയായിരുന്നു അദ്ദേഹം.
“ADM നവീൻ ബാബുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാടാണ്. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണ്.അതിന്റെ കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയാണ്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറാവണം. ദിവ്യയുടെ നടപടി CPM /ഗവണ്മെന്റ് അംഗീകരിക്കുന്നുണ്ടോ എന്നാണ് പറയേണ്ടത്.
സൈബർ സഖാക്കളെ കൊണ്ട് ADM നേയും കുടുംബത്തെയും ആക്ഷേപിക്കുകയാണ് സി പി എം ചെയ്യുന്നത്.
ദിവ്യക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടിയോ സർക്കാരോ തയ്യാറാവാത്തത് എന്ത് കൊണ്ട്?. പെട്രോൾ പമ്പ് അനുവദിക്കൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് റോൾ ഇല്ല.പിന്നെ എന്തിനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ADM നോട് ശുപാർശ ചെയ്‍തത്. യഥാർത്ഥത്തിൽ അതാണ് അഴിമതി.”
“പെട്രോൾ പമ്പ് നേടി കൊടുക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റിന് എന്ത് താല്പര്യം ആണ് ഉള്ളത് – അത് CPM വ്യക്തമാക്കണം.കണ്ണൂരിലെ സിപിഎം നടത്തുന്ന വഴി വിട്ട നീക്കങ്ങൾക്ക് ADM കൂട്ട് നില്കാത്തതാണ് കണ്ണിലെ കരടാവാൻ കാരണം. അസ്വാഭാവിക മരണം എന്നതിനപ്പുറം ഒരു ക്രൈം രജിസ്റ്റർ ചെയ്യൻ പൊലീസ് തയ്യാറായിട്ടില്ല”. എം ടി രമേശ് പറഞ്ഞു.
“ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ന് പുറത്താക്കി കേസ് എടുക്കണം എന്നാണ് ബിജെപി യുടെ ആവശ്യം.നവീൻ ബാബുവിനെതിരെ ഉണ്ടായ അഴിമതി ആരോപണം വ്യാജമെന്ന് വിശ്വാസിക്കുന്നു. തലയും വാലും ഇല്ലാത്ത പരാതിയാണ് ഈ വിഷയത്തിൽ ഉണ്ടായത്.മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിന്റെ മറുപടി എവിടെ എന്ന് കാണിക്കാൻ പറ്റുന്നില്ല.പരാതി മുൻകൂർ ഡേറ്റ് ഇട്ട് കെട്ടിച്ചമച്ചതാണ്.
ഇത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ജനങ്ങൾക്കുണ്ട്.കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും വിജിലൻസിനായിരുന്നില്ലേ ആദ്യം പണം നൽകേണ്ടിയിരുന്നത്.അങ്ങനെ എങ്കിൽ കയ്യോടെ പിടികൂടാമായിരുന്നില്ലേ.” എം ടി രമേശ് ചോദിച്ചു
സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പുകളുടെ സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസിൽ തമ്മിലടിയാണ്.ബിജെപി സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും, അത് ഉടൻ ഉണ്ടാകുമെന്നും എം ടി രമേശ് പറഞ്ഞു.സി സ്ഥാനാർഥിയേ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ ബിജെപി തയ്യാറെടുപ്പാരംഭിച്ചു എന്നും അദ്ദേഹത്തെ സൂചിപ്പിച്ചു















