ഹരിയാന ആവർത്തിക്കും; ഒരു വ്യക്തിയുടെ താത്‌പര്യത്തിനു വഴങ്ങരുത്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി സരിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിയാന ആവർത്തിക്കും; ഒരു വ്യക്തിയുടെ താത്‌പര്യത്തിനു വഴങ്ങരുത്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി സരിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 01:24 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നിയസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ കോൺ​ഗ്രസിൽ അടി തുടങ്ങി. കോൺ​ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ. പി സരിൻ ആണ് പാലക്കാട്ടെ നിയുക്ത കൊണ്ഗ്രെസ്സ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനെതിരെ രംഗത്തെത്തിയത്.

“എന്റെ ശരികൾ ലോകത്ത് പറയാൻ ആർജവം കാണിക്കുന്ന വ്യക്തിയാണ് താൻ.2016ൽ സിവിൽ സർവീസ് രാജിവെച്ചാണ് താൻ കോൺഗ്രസിലേക്ക് എത്തിയത്.അന്ന് കോൺഗ്രസിന് കേന്ദ്രത്തിലോ കേരളത്തിലോ ഭരണം ഉണ്ടായിരുന്നില്ല.” പി സരിൻ പറഞ്ഞു.

“ഹരിയാന ആവർത്തിക്കുമോ എന്ന് ഉൾഭയം.പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നത്. . 2026 ലേക്കുള്ള സെമി ഫൈനലാണ് ഉപതെരഞ്ഞെടുപ്പെന്നു പറയുന്നു.തോറ്റാൽ എന്ത് ചെയ്യുമെന്ന് ആരും പറയുന്നില്ല. കണ്ണടച്ച് ഇരുട്ടാക്കി ചില കാര്യങ്ങൾ നടത്തി എടുക്കാം എന്ന് കരുതിയാൽ കൊടുക്കേണ്ടി വരുന്ന വില വലുതാണ്.”

“കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിൽ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. മല്ലികാർജുൻ ഗാർഗേയ്‌ക്കും രാഹുലിനും താൻ കത്ത് എഴുതി.
ഒരുപാട് പേരോട് ഇത് ഒന്ന് നേതൃത്വത്തിന് കൊടുക്കണമെന്ന് അപേക്ഷിച്ച് പുറകേ നടന്നു”. പി സരിൻ പറഞ്ഞു.”ഒരു വ്യക്തിയുടെ താൽപര്യത്തിന് വഴങ്ങരുത്. ഇൻസ്റ്റാഗ്രാമിൽ റീലിട്ടാൽ ഹിറ്റായി എന്നാണ് വിചാരം.ജയിലിൽ കിടക്കുന്നതല്ല ത്യാഗം”. ഷാഫി പറമ്പിലിനെ സൂചിപ്പിച്ച് പി സരിൻ പറഞ്ഞു.

വെള്ളക്കടലാസിൽ അച്ചടിച്ച് വന്നത് കൊണ്ട് മാത്രം ഒരു സ്ഥാനാർത്ഥിത്വം പൂർണ്ണമാവുന്നില്ല. കോണ്‍ഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. ലെഫ്റ്റ് അടിക്കുന്ന സ്വഭാവമുള്ള ആളല്ല താനെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിൻ വ്യക്തമാക്കി.

“താൻ ലെഫ്റ്റടിക്കുന്ന ആളല്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോവു. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം പുന:പരിശോധിക്കണം.ചർച്ച ഒരു പ്രഹസനമായിരുന്നു. പാർട്ടി പുന:പരിശോധിക്കണം.മുൻകൂട്ടി നിശ്ചയിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്”. സരിൻ പറഞ്ഞു.

സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിപ്പിക്കുന്നത് അവരുടെ കെട്ടുറപ്പാണെന്നു പറഞ്ഞ പി സരിൻ പലപ്പോഴും സിപിഎമ്മിനെ പ്രശംസിച്ചു. 13 ന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാവുമോ എന്ന് കത്ത് നൽകിയത് ആരെ സഹായിക്കാനാണ് എന്ന് ചോദിച്ച സരിൻ പ്രതിപക്ഷ നേതാവിനെതിരെയും ആഞ്ഞടിച്ചു.

ഇ.ശ്രീധരന് വോട്ട് കിട്ടിയത് എങ്ങിനെ എന്ന് പഠിച്ച് മറുതന്ത്രം മെനയണമെന്ന് നേതൃത്വത്തോട് പറഞ്ഞു എന്ന് സരിൻ അവകാശപ്പെട്ടു.ഹിന്ദുത്വ രാഷ്‌ട്രീയം പറയാതെ ബിജെപി പാലക്കാട് വോട്ട് പിടിക്കുന്നു എന്നദ്ദേഹം പറഞ്ഞു.

നല്ല തീരുമാനങ്ങൾക്ക് കാത്തിരിക്കുന്നു. പാർട്ടി തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് പത്രസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത് .

Tags: shafi parambilRahul MankoottathilPalakkad BielectionP Sarin
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies