സമാധാന ചർച്ചകൾ പുന:രാരംഭിക്കണം; നല്ല അയൽക്കാരെ പോലെ ജീവിക്കണം; എസ് ജയശങ്കറിന്റെ പാക് സന്ദർശനം മാറ്റത്തിന്റെ തുടക്കമാണെന്ന് നവാസ് ഷെരീഫ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാന ചർച്ചകൾ പുന:രാരംഭിക്കണം; നല്ല അയൽക്കാരെ പോലെ ജീവിക്കണം; എസ് ജയശങ്കറിന്റെ പാക് സന്ദർശനം മാറ്റത്തിന്റെ തുടക്കമാണെന്ന് നവാസ് ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 06:25 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പാകിസ്താനിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദർശനം ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധത്തിൽ നല്ല മാറ്റങ്ങൾക്കുള്ള തുടക്കമായിരിക്കുമെന്ന പ്രത്യാശ പങ്കുവച്ച് പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. എസ് ജയശങ്കറിന്റെ പാക് സന്ദർശനത്തിലൂടെ ഇന്ത്യയും പാകിസ്താനും മുൻപുണ്ടായിരുന്ന പ്രശ്‌നങ്ങളെ മാറ്റിവച്ചുകൊണ്ട് ഭാവിയിൽ ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് സഹകരിക്കാൻ ശ്രമിക്കുമെന്നും നവാസ് ഷെരീഫ് പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവാസ് ഷെരീഫിന്റെ പരാമർശം.

” ഇന്ത്യയും പാകിസ്താനും മുൻപുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റിവച്ചുകൊണ്ട് സമാധാന ചർച്ചകൾ പുന:രാരംഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 75 വർഷങ്ങൾ ഇതുപോലെ കടന്നുപോയി. ഇനിയും ഒരു 75 വർഷങ്ങൾ കൂടി ഇതുപോലെ ഉണ്ടാകരുത്. സമാധാനചർച്ചകൾ അവസാനിപ്പിച്ച ഇടത്ത് നിന്ന് തന്നെ വീണ്ടും തുടങ്ങണമെന്നും” നവാസ് ഷെരീഫ് പറയുന്നു.

എസ്‌സിഒ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നവാസ് ഷെരീഫ് പറയുന്നു. നമുക്ക് ഒരിക്കലും നമ്മുടെ അയൽക്കാരെ മാറ്റാൻ സാധിക്കില്ല. പക്ഷേ നമ്മൾ നല്ല അയൽക്കാരെ പോലെ ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം എസ്.ജയശങ്കർ പാക് വിദേശകാര്യമന്ത്രിയും നവാസ് ഷെരീഫിന്റെ അനുയായിയുമായ ഇഷാഖ് ദറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തീവ്രവാദം, വിഘടവാദം എന്നിവയെ തടയാതെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, കണക്ടിവിറ്റി, ജനങ്ങളുമായുള്ള ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് പാകിസ്താന്റെ പേര് എടുത്ത് പറയാതെ ജയശങ്കർ വിമർശനം ഉന്നയിച്ചിരുന്നു.

 

Tags: Nawaz Sharifpm modiFEATURED2S Jaishankar's Pak visitIndia-Pakistan peace talks
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies