കൊച്ചി: പുതിയ ഉയരങ്ങളിൽ സ്വർണവില. ഒറ്റയടിക്ക് പവന് 320 രൂപയാണ് വർദ്ധിച്ചത്. 58,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7,280 രൂപയായി.
ഇന്നലെ പവന് 57,920 രൂപയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വില വർദ്ധന രേഖപ്പെടുത്തി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,839 രൂപയിലെത്തി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,722 ഡോളറിലുമെത്തിയിരുന്നു.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹാപോഹങ്ങളാണ് ആഗോള വിപണിയിലെ വില വർദ്ധനവിന് കാരണം. ആഭ്യന്തര വിപണിയിൽ സ്വർണത്തിന് ഡിമാൻഡും വർദ്ധിച്ചു. ഇനിയും വില ഉയരുമെന്നാണ് വിലയിരുത്തൽ.















