ഒട്ടാവ: കാനഡയിലെ ഇന്ത്യൻ വംശജന് നേരെ വിദ്വേഷ പരാമർശം. ഒന്റാറിയോയിലെ Kitchener-Waterloo മേഖലയിലായിരുന്നു സംഭവം. കനേഡിയൻ പൗരയായ വയോധിക ഇന്ത്യൻ വംശജനായ യുവാവിനെ അസഭ്യം പറയുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. അകാരണമായി പ്രകോപിതയായ വയോധിക അശ്ലീല ആംഗ്യം കാണിച്ചതോടെയാണ് ഇതിന്റെ ദൃശ്യങ്ങൾ യുവാവ് പകർത്തിയത്. എന്തിനാണ് നിങ്ങൾ ചീത്തവിളിക്കുന്നത് എന്ന് യുവാവ് ആരാഞ്ഞപ്പോൾ ഇന്ത്യക്കാരനായതുകൊണ്ടാണ് എന്നായിരുന്നു വയോധികയുടെ മറുപടി.
The once welcoming community of Kitchener-Waterloo has seen a disturbing rise in hate, particularly against people of colour. Here’s a personal account of what I experienced today: A random woman gave me the finger & spewed hate while I was out for a walk at Erb/Avondale 🧵 1/n pic.twitter.com/TxvXeXW3Yd
— Ashwin Annamalai (@ignorantsapient) October 15, 2024
കാനഡയിൽ നിറയെ ഇന്ത്യക്കാരാണ്, നിങ്ങൾ തിരിച്ചുപോകണം, നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. നിങ്ങളുടെ മാതാപിതാക്കൾ കനേഡിയൻ പൗരന്മാരല്ല, നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും കനേഡിയനല്ല. പിന്നെ നിങ്ങളെങ്ങനെ കനേഡിയൻ പൗരനാകും. ഇവിടെ മുഴുവനും ഇന്ത്യക്കാരാൽ നിറഞ്ഞു. ആഫ്രിക്കക്കാരും ഇവിടെ ഒരുപാടുണ്ട്. നിങ്ങളെല്ലാം കാനഡയിൽ നിന്ന് തിരിച്ചുപോകണം. – ഇതായിരുന്നു വയോധിക പറഞ്ഞത്.
എന്നാൽ താൻ കനേഡിയൻ പൗരനാണെന്നും ഇംഗ്ലീഷും ഫ്രഞ്ചും നന്നായി സംസാരിക്കാൻ അറിയാമെന്നും യുവാവ് മറുപടി നൽകി. അശ്വിൻ അണ്ണാമലൈ എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ വർഷം ആരംഭിച്ചതുമുതൽ Waterloo മേഖലയിൽ നിരവധി വിദ്വേഷക്കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും യുവാവ് പറഞ്ഞു.