അലൻ വാക്കറുടെ സംഗീതനിശയിലെ മൊബൈൽ മോഷണം; പ്രതി ഒളിച്ചിരുന്നത് കട്ടിലിന്റെ അടിയിലെ രഹസ്യ അറയിൽ; മോഷണയാത്ര വിമാനത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അലൻ വാക്കറുടെ സംഗീതനിശയിലെ മൊബൈൽ മോഷണം; പ്രതി ഒളിച്ചിരുന്നത് കട്ടിലിന്റെ അടിയിലെ രഹസ്യ അറയിൽ; മോഷണയാത്ര വിമാനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 10:53 am IST
FacebookTwitterWhatsAppTelegram

കൊച്ചി: അലൻവോക്കർ പരിപാടിയിലെ മൊബൈൽ മോഷണക്കേസിൽ ഡൽഹി ഗ്യാങ്ങിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. മുംബൈ സിറ്റി പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ കേരള പൊലീസിനെ സഹായിക്കാനായി എത്തിയിരുന്നു. പ്രതികളിലൊരാളായ ശ്യാം ബരൻവാളിന്റെ താനെയിലെ വീട്ടിലാണ് വീട്ടിൽ നിന്നാണ് മറ്റൊരു പ്രതിയായ സണ്ണി ഭോല യാദവിനെ പൊലീസ് പിടികൂടിയത്.

പരിശോധനയ്‌ക്കായി പൊലീസ് സംഘമെത്തിയെങ്കിലും വാതിൽ തുറക്കാൻ ശ്യാം ബരൻവാൾ തയ്യാറായിരുന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്ത് കടന്നത്. ഉള്ളിൽ ഇയാളും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാരും വീട്ടിൽ ഇല്ല എന്നാണ് ശ്യാം ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്നാണ് മോഷ്ടിച്ചെടുത്ത ഫോണുകൾ കണ്ടെത്തുന്നതിനായി പൊലീസ് വീട് മുഴുവൻ തിരച്ചിൽ നടത്തുകയായിരുന്നു.

ശ്യാമിന്റെ വീടിനുള്ളിലെ കിടപ്പുമുറിയിൽ കട്ടിലിന് അടിയിൽ പ്രത്യേകമായി തയ്യാറാക്കിയ ഇടത്ത് ഒളിച്ചിരിക്കുന്ന നിലയിലാണ് സണ്ണി ഭോലയെ കണ്ടെത്തിയത്. ഇവിടെ ഒളിച്ച ശേഷം കട്ടിലിന് മുകളിലായി കിടക്ക ഇട്ടിരിക്കുകയായിരുന്നു. മൊബൈൽ കണ്ടെത്താൻ വേണ്ടി കിടക്ക മാറ്റി നടത്തിയ തിരച്ചിലിലാണ് സണ്ണിയെ പിടികൂടുന്നത്. ഇയാളെ കണ്ടെത്താൻ വൈകിയിരുന്നുവെങ്കിൽ ജീവൻ പോലും അപകടത്തിലാകുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

മോഷ്ടിച്ച ഫോണുകൾ അപ്പോൾ തന്നൈ അഴിച്ചെടുത്ത് അതിന്റെ പാർട്‌സുകൾ വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. ഐഎംഇഐ നമ്പർ വഴി ഫോൺ കണ്ടെത്തുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഈ രീതി പിന്തുടർന്നിരുന്നത്. മോഷ്ടിച്ച ഫോണുകൾ ചാന്ദ്‌നി ചൗക്കിലെ ചോർ ബസാറിലെ വ്യാപാരികൾക്കാണ് വിറ്റിരുന്നത്. കൊച്ചിയിൽ നടത്തിയ മോഷണത്തിന് ശേഷം പൂനെയിൽ നടന്ന അലൻവോക്കർ ഷോയിലും ഇവർ മോഷണം നടത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം അലൻവോക്കർ കൊച്ചിയിലെത്തിയ അതേ വിമാനത്തിൽ തന്നെയാണ് മോഷണസംഘവും കൊച്ചിയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ നിന്ന് കണ്ടെടുത്ത മൊബൈലുകൾ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അലൻവോക്കറുടെ ദൃശ്യങ്ങൾ ഇതിൽ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതികൾ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഉൾപ്പെടെയുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സണ്ണി ഭോലയ്‌ക്കും, ശ്യാമിനും പുറമെ ഡൽഹി സ്വദേശികളായ വാസിം അഹമ്മദ്, അതിഖുർ റഹ്‌മാൻ എന്നിവരും പൊലീസ് കസ്റ്റഡിയിലുണ്ട്.

Tags: PolicethievesAlan walkerMobile phone thieves
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies