സാധാരണക്കാരനും ആകാശ യാത്ര! ഉഡാൻ എട്ടാം വർഷത്തിലേക്ക്; 617 റൂട്ടുകൾ, 157 വിമാനത്താവളങ്ങൾ; വ്യോമയാനമേഖലയിൽ കുതിപ്പിന്റെ വർഷങ്ങൾ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാധാരണക്കാരനും ആകാശ യാത്ര! ഉഡാൻ എട്ടാം വർഷത്തിലേക്ക്; 617 റൂട്ടുകൾ, 157 വിമാനത്താവളങ്ങൾ; വ്യോമയാനമേഖലയിൽ കുതിപ്പിന്റെ വർഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 11:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സാധാരണക്കാരനും ആകാശ യാത്ര സാധ്യമാക്കുന്ന ഉഡാൻ പദ്ധതിക്ക് ഇന്ന് എട്ട് വർഷം. പ്രാദേശികമായി വ്യോമ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും വിമാന യാത്രകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനുമായി 2016 ഒക്ടോബർ 21നാണ് വ്യോമയാന മന്ത്രാലയം പദ്ധതിക്ക് തുടക്കമിട്ടത്.

ഉഡേ ദേശ് കാ ആം നാഗ്രിക് (Ude Desh ka Aam Naagrik) എന്ന് പേരിട്ട പദ്ധതിയുടെ ആദ്യ വിമാനം 2017 ഏപ്രിൽ 27 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഷിംലയിൽ നിന്നും ഡൽഹിയിലേക്കായിരുന്നു കന്നി സർവ്വീസ്.

നിലവിൽ ഉ‍‍ഡാൻ പദ്ധതിക്ക് കീഴിൽ 617 റൂട്ടുകളാണ് ഉള്ളത്. ഇതിൽ 62 എണ്ണം ഹെലികോപ്ടർ റൂട്ടുകളാണ്. ഇതിൽ 28 ശതമാനം ദ്വീപ് പ്രദേശങ്ങളിലേക്കും ഹിമാലയത്തിലേക്കുമാണ് സർവ്വീസ് നടത്തുന്നത്. വിനോദസഞ്ചാരം, വിദ്യാഭ്യാസം, തീർത്ഥാടനം എന്നീ മേഖലകളിൽ വൻ കുതിച്ച് ചാട്ടത്തിനാണ് പദ്ധതി വഴിയൊരുക്കിയത്. ട്രെയിൻ യാത്രയുടെ നിരക്കിലുള്ള ആകാശയാത്ര ഉഡാനെ ജനപ്രീയമാക്കി. മുൻപ് എട്ട് മുതൽ 12 മണിക്കൂറ്‍ വരെ യാത്ര വേണ്ട റൂട്ടിൽ എയർലൈൻ വന്നതോടെ യാത്ര സമയവും ലഭിക്കാനായി.

ഉഡാൻ പദ്ധതിക്ക് കീഴിൽ നിരവധി വിമാനത്താവളങ്ങളാണ് കേന്ദ്രസർക്കാർ നിർമ്മിച്ചത്. കൂടാതെ പ്രവർത്തനരഹിതമായവ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 2014-ൽ രാജ്യത്തെ ആകെ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നത് 2024-ൽ 157 ആയി . 2047 ആകുമ്പോഴേക്കും 400 ആയി ഉയർത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ. വടക്കുകീഴക്കൻ സംസ്ഥാനങ്ങളിൽ എയർലൈൻ കണക്റ്റിവിറ്റി വർദ്ധിപ്പിച്ചതും ഉഡാന്റെ പ്രധാന നേട്ടമാണ്. ഇതോടെ കൂടുതൽ വിനോദസഞ്ചാരികളും തീർത്ഥാടകരും ഇവിടങ്ങളിലേക്ക് എത്തിതുടങ്ങി.

രാജ്യത്തെ പ്രാദേശീക എയർലൈനുകളായ ഇന്ത്യ വൺ എയർ, ഫ്ലൈ 91, സ്റ്റാർ എയർ തുടങ്ങിവയ്‌ക്ക് ഉഡാൻ പദ്ധതി ഊർജ്ജമേകി. ഇതിന് പുറമേ വമ്പൻമാരായ ഇൻഡി​ഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയർ വേയ്സ് എന്നിവയും പദ്ധതിയുടെ ഭാ​ഗമാണ്. ഏതാനും വർഷം മുമ്പും വരെ സാധാരണക്കാരന് വിമാനയാത്ര വെറും സ്വപ്നം മാത്രമായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ ഉഡാൻ കൊണ്ടുവന്നതോടു കൂടി അതും സാധ്യമായി.

 

Tags: Udan8 years
Share
Tweet
SendShare

More News from this section

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

Latest News

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies