ബെയ്റൂട്ട് : ഇസ്രായേൽ വധിക്കുമെന്ന ഭയത്തിൽ ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിം ലെബനനിൽ നിന്ന് ലെബനനിൽ നിന്നും ഒളിച്ചോടിയതായി റിപ്പോർട്ട് .ടെഹ്‌റാനിലാണ് നയിം ഖാസിം ഇപ്പോൾ ഉള്ളത് . താമസിക്കുന്നതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ നയിം ഖാസിയെ ലക്ഷ്യമിടുമെന്ന ആശങ്കയ്‌ക്കിടെയാണ് ഒളിച്ചോട്ടം .
ലെബനൻ, സിറിയ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വിമാനത്തിലാണ് ബെയ്റൂട്ടിൽ നിന്നും നസിം രക്ഷപെട്ടത് .ഹിസ്ബുള്ളയെ തോൽപ്പിക്കാനാകില്ലെന്നും നിലവിലെ യുദ്ധത്തിനൊരു പരിഹാരം വെടിനിർത്തൽ മാത്രമാണെന്നും പറഞ്ഞ ഭീകരനാണ് നസിം .
ഹിസ്ബുല്ല നേതാവ് ഹസൻ നസ്രല്ലയുടെ മരണശേഷം നസിം ഖാസിം മൂന്ന് പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ആദ്യത്തേത് ബെയ്‌റൂട്ടിലും, രണ്ടാമത്തേതും മൂന്നാമത്തേതും ടെഹ്‌റാനിലുമായിരുന്നു. നിലവിൽ മുതിർന്ന ഹിസ്ബുള്ള അംഗങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കി വരികയാണ് ഇസ്രായേൽ . സ്ഥാപക അംഗം ഫുആദ് ഷുക്കർ, ഹസൻ നസ്‌റല്ല, ടോപ്പ് കമാൻഡർ അലി കാരാക്കി, സെൻട്രൽ കൗൺസിൽ ഡെപ്യൂട്ടി ഹെഡ് നബീൽ കൗക്ക്, ഡ്രോൺ യൂണിറ്റ് മേധാവി മുഹമ്മദ് സ്രുർ, മിസൈൽ യൂണിറ്റ് മേധാവി ഇബ്രാഹിം ഖുബൈസി, ഓപ്പറേഷൻ കമാൻഡർ ഇബ്രാഹിം അഖിൽ എന്നിവരെയും ഇസ്രായേൽ ഇതിനകം വധിച്ചു .















