നീലച്ചായം പൂശി കടൽതീരം; രാത്രി കവര് കാണാൻ ഈ ബീച്ചുകളിലേക്ക് ജനങ്ങളുടെ ഒഴുക്ക്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീലച്ചായം പൂശി കടൽതീരം; രാത്രി കവര് കാണാൻ ഈ ബീച്ചുകളിലേക്ക് ജനങ്ങളുടെ ഒഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 05:19 pm IST
Facebook
Twitter
WhatsAppTelegram

കവര് പൂത്ത കായലുകൾ കേരളത്തിൽ പലയിടത്തുമുണ്ട്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഇത് അതി​ഗംഭീരമായി അവ പകർത്തുകയും ചെയ്തിട്ടുണ്ട്. നീലപ്പരവതാനി വിരിച്ച് ഓളങ്ങൾ തെല്ലുന്ന കാഴ്ച കാണാൻ അതിമനോഹരമാണ്. ഇപ്പോൾ കവര് പൂത്തുകിടക്കുന്നത് ചില ബീച്ചുകളിലാണ്. കണ്ണിമ വെട്ടാതെ നോക്കിനിൽക്കാൻ തോന്നിക്കുന്ന ആ കടൽതീരം കാണാൻ ഒഴുകുകയാണ് ജനങ്ങൾ. എന്താണ് ഈ കവര്? എങ്ങനെയാണുണ്ടാകുന്നത്? ഇപ്പോൾ എവിടെയെല്ലാം ഇത് ദൃശ്യമാണ്? നോക്കാം..

കവര് എന്ന പ്രയോഗം മലയാളികൾക്ക് സുപരിചിതമാണെങ്കിലും ശാസ്ത്രഭാഷയിൽ ഇതിനെ ബയോലുമിനേസെന്റ് (Bioluminescence) എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രകൃതിയിൽ രൂപപ്പെടുന്ന ഒരു പ്രത്യേക തരം പ്രതിഭാസമാണിത്. ചില സമുദ്രജീവികളാണ് ഇതിന് പിന്നിലെ കാരണക്കാർ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഡൈനോഫ്ല​ഗെല്ലറ്റ്സ് എന്ന് വിളിക്കുന്ന മൈക്രോസ്കോപിക് പ്ലങ്കോട്ടണുകളാണ് കവര് പൂത്തതായി കാണപ്പെടുന്നത്.

കണ്ണിലിട്ടാൽ കാണാത്ത ഈ ജലജീവികളുടെ ശരീരത്തിൽ രാസപ്രവർത്തനം നടക്കുമ്പോഴാണ് കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഈ നീലക്കാഴ്ചയുണ്ടാകുന്നത്. ജലത്തിൽ എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴോ തിരകളുടെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോഴോ സമുദ്രജീവികളുടെ ശരീത്തിൽ കെമിക്കൽ റിയാക്ഷൻ സംഭവിക്കുന്നതുവഴി കവര് ഉണ്ടാകുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും മനോഹരമായ കാഴ്ചയാണ്. എന്നാൽ കടൽജീവികളെ സംബന്ധിച്ചിടത്തോളം കവര് പൂക്കുന്നതിന് പിന്നിൽ മറ്റ് ചില ഉദ്ദേശ്യങ്ങൾ കൂടിയുണ്ട്. വേട്ടക്കാരായ മറ്റ് മൃ​ഗങ്ങളിൽ നിന്ന് പ്രതിരോധം തീർക്കാൻ, ഇണയെ ആകർഷിക്കാൻ, ആശയവിനിമയം നടത്താൻ എല്ലാം സമുദ്രജീവികൾ ബയോലുമിനേസെന്റ് എന്ന പ്രതിഭാസത്തെ ഉപയോ​ഗിക്കും. എന്നാലിത് കാണുന്ന നമുക്കോ, ശ്വാസം അടക്കി നിന്നുപോകുന്ന ദൃശ്യവിസ്മയം കാണുകയും ചെയ്യാം. ചിലപ്പോഴൊക്കെ കാലാവസ്ഥാ വ്യതിയാനവും കവര് പൂക്കുന്നതിന് കാരണമാകാം. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ചെന്നൈയിലെ ചില ബീച്ചുകളിലാണ് ഇപ്പോൾ കവര് പൂത്ത് കിടക്കുന്നത്. നഗരത്തിലെ ഈസ്റ്റ് കോസ്റ്റ് റോഡ് ബീച്ചിലാണ് പ്രധാനമായും ഇപ്പോൾ കവരുള്ളത്. തിരുവാന്മിയൂർ, നീലങ്കാറായ് എന്നീ സ്ഥലങ്ങൾക്ക് സമീപമുള്ള തീരപ്രദേശങ്ങളിലും കവര് കാണാം. അടുത്തിടെ ചെന്നൈയിൽ പെയ്ത കനത്ത മഴയാണ് ഇവിടെ പ്രതിഭാസത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

Tags: Chennai BeachBioluminescence
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

Latest News

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies