16 കുട്ടികൾ ആയാലും വേണ്ടില്ല, ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെടരുത്; ഡീലിമിറ്റേഷനെ മറികടക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉപദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

16 കുട്ടികൾ ആയാലും വേണ്ടില്ല, ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെടരുത്; ഡീലിമിറ്റേഷനെ മറികടക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 11:12 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ജനസംഖ്യയിലെ കുറവുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്‌സഭാ സീറ്റുകൾ നഷ്ടമാകാൻ സാദ്ധ്യതയുണ്ടെന്ന ചർച്ചകൾക്ക് പിന്നാലെ 16 കുട്ടികളായാലും കുഴപ്പമില്ലെന്ന ഉപദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാട് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ സമൂഹവിവാഹ വേദിയിലായിരുന്നു സ്റ്റാലിന്റെ പരാമർശം.

ഇപ്പോൾ നവദമ്പതികളെ അനുഗ്രഹിക്കുന്ന രീതികൾ അപ്പാടെ മാറിയെന്ന് പറഞ്ഞായിരുന്നു സ്റ്റാലിന്റെ വാക്കുകൾ. പഴമക്കാർ നവദമ്പതികളെ അനുഗ്രഹിച്ചിരുന്നത് പശുവും ഭൂമിയും കുട്ടികളും വിദ്യാഭ്യാസവും ഉൾപ്പെടെ 16 തരത്തിലുളള സമ്പത്ത് ഉണ്ടാകട്ടെയെന്നായിരുന്നു. ആ അനുഗ്രഹത്തിന്റെ അർത്ഥം ഒരിക്കലും 16 കുട്ടികൾ വേണമെന്നല്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ അങ്ങനെ ആകാമെന്ന് ആളുകൾ ചിന്തിച്ചുപോകും. അതായത് ചെറിയ സമ്പന്ന കുടുംബമായി മാറരുതെന്നും സ്റ്റാലിൻ പ്രത്യേകം ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് തമിഴ് പേരുകൾ ഇടണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലങ്ങളുടെ ഡീലിമിറ്റേഷനുമായി (അതിർത്തി പുനർനിർണയം) ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്ക പങ്കുവെച്ചിരുന്നു. മൊത്തം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്ന് 753 ലേക്ക് ഉയർത്താനാണ് തീരുമാനിക്കുന്നതെങ്കിലും കേരളത്തിനും തമിഴ്‌നാടിനും കർണാടകയ്‌ക്കും സീറ്റുകളിൽ കാര്യമായ മാറ്റം ഉണ്ടാകില്ല. എന്നാൽ യുപിയിൽ നിലവിലെ 80 സീറ്റുകളിൽ നിന്നും 126 സീറ്റുകളായി ഉയരും.

തമിഴ്‌നാടിന് 39 സീറ്റുകളിൽ നിന്ന് 41 ലേക്ക് മാത്രമായിരിക്കും വർദ്ധന. കർണാടകയിൽ 28 ൽ നിന്ന് 36 ലേക്ക് വർദ്ധിക്കും. എന്നാൽ കേരളത്തിന് നിലവിലെ 20 ൽ നിന്ന് ഒരു സീറ്റ് കുറയാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ. ഇനി നിലവിലെ എണ്ണം തന്നെ നിലനിർത്തി സീറ്റുകൾ പുനക്രമീകരിക്കാനാണ് തീരുമാനമെങ്കിൽ കേരളത്തിനും തമിഴ്‌നാടിനും എട്ട് സീറ്റുകൾ വീതം നഷ്ടമായേക്കും. യുപിക്ക് 11 സീറ്റുകളും ബിഹാറിന് 10 സീറ്റുകളും അധികമായി ലഭിക്കും.

ജനസംഖ്യാ നിയന്ത്രണം പാലിക്കുന്ന സംസ്ഥാനങ്ങളെ ഡീലിമിറ്റേഷന്റെ പേരിൽ ശിക്ഷിക്കുന്ന നടപടി ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ തമിഴ്‌നാട് നിയമസഭയിൽ ഡിഎംകെ പ്രമേയം പാസാക്കിയെടുത്തിരുന്നു.

Tags: Lok Sabha SeatDELIMITATIONCM Stalinഎം.കെ സ്റ്റാലിൻഅതിർത്തി പുനർനിർണയംലോക്‌സഭാ മണ്ഡലങ്ങൾജനസംഖ്യാ നിയന്ത്രണംഡീലിമിറ്റേഷൻ
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies