ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം, പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ വിദേശ ഇടപെടൽ; കാനഡയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് എസ് ജയശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം, പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ വിദേശ ഇടപെടൽ; കാനഡയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 05:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാൻ ഇന്ത്യൻ നയതന്ത്രജ്ഞർ ശ്രമിക്കുന്നത് കനേഡിയൻ ഭരണകൂടത്തിന് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് തോന്നിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരെ യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും ഇത് പ്രതികൂലമായി ബാധിക്കുകയായിരുന്നു.

നയതന്ത്ര വിഷയങ്ങളിൽ കാനഡ പലപ്പോഴും ബന്ധമില്ലാത്ത നിലപാടുകളാണ് സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ” ഇന്ത്യയുടെ ഹൈക്കമ്മീഷണർക്കെതിരെ അവർ തെളിവുകളില്ലാതെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി. ഇതോടെയാണ് ഹൈക്കമ്മീഷറെ പിൻവലിക്കാൻ തീരുമാനിച്ചത്. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ നമ്മുടെ നയതന്ത്രജ്ഞർ ശ്രമിച്ചു. എന്നാൽ കാനഡയ്‌ക്ക് അതിൽ പ്രശ്‌നങ്ങൾ ഉള്ളതായി തോന്നി. നയതന്ത്രജ്ഞർക്കെതിരെ ഇത്തരത്തിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുമ്പോൾ പോലും മറുവശത്ത് അവരുടെ സമീപനം തീർത്തും വ്യത്യസ്തമാണ്.

നയതന്ത്രജ്ഞർക്ക് അവർ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ തന്നെ, ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നവർക്ക് അവർ എല്ലാ രീതിയിലും ലൈസൻസ് നൽകുകയാണ്. ഇന്ത്യയുടെ നേതാക്കളേയും നയതന്ത്രജ്ഞരേയും പരസ്യമായി തന്നെ ഭീഷണിപ്പെടുത്തുന്ന ആളുകളെ കുറിച്ച് അവരോട് പറയുമ്പോൾ, അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് കാനഡയുടെ നിലപാട്. ഇന്ത്യയുടെ ഹൈക്കമ്മീഷണറെ ഒരാൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാൽ അത് അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കണം. പക്ഷേ കനേഡിയൻ ഹൈക്കമ്മീഷണർ സൗത്ത് ബ്ലോക്കിൽ നിന്ന് ദേഷ്യപ്പെട്ട് പുറത്തേക്ക് പോയതിനെ കുറിച്ച് ഒരു ഇന്ത്യൻ മാദ്ധ്യമപ്രവർത്തകൻ ചൂണ്ടിക്കാണിച്ചാൽ ഉടനെ അത് വിദേശ ഇടപെടലായി മാറുകയാണ്.

ഇരട്ടത്താപ്പ് എന്താണെന്ന് ഇതിൽ നിന്ന് തന്നെ മനസിലാക്കാം. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യും. ഇനി വിദേശത്ത് പോയാലും ഞങ്ങൾ അങ്ങനെ തന്നെ ചെയ്യും. പക്ഷേ അത് നിങ്ങൾക്ക് ബാധകമല്ല എന്നതാണ് ഇപ്പോൾ കാനഡയുടെ സമീപനമെന്നും” ജയശങ്കർ പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും ഖാലിസ്ഥാൻ ഭീകരർ വെല്ലുവിളിക്കുകയാണെന്നും, കനേഡിയൻ സർക്കാർ ഇവരെ തടയാതെ എല്ലാവിധത്തിലും പിന്തുണയ്‌ക്കുകയാണെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന സഞ്ജയ് കുമാർ വർമ്മയും ആരോപിച്ചിരുന്നു. കനേഡിയൻ പൗരന്മാരാണ് ഖാലിസ്ഥാൻ വാദികൾ. ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നത് ഒരു രാജ്യവും അംഗീകരിച്ചു കൊടുക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: canadadiplomatic rowIndian High CommissionerCanadian DiplomatsJaishankar's big attackdouble standards
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies