ചിലർ ബിജെപിയിലേക്ക് നീങ്ങിയെന്ന് പറഞ്ഞ് ആരോടാണ് പരാതിപ്പെടുന്നത്? നിങ്ങൾ കൊണ്ടുവന്ന ചിഹ്നമൊന്നും മനസിൽ പതിഞ്ഞുകിടപ്പില്ല; വഖഫിൽ ഫാ. മാണി പുതിയിടം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിലർ ബിജെപിയിലേക്ക് നീങ്ങിയെന്ന് പറഞ്ഞ് ആരോടാണ് പരാതിപ്പെടുന്നത്? നിങ്ങൾ കൊണ്ടുവന്ന ചിഹ്നമൊന്നും മനസിൽ പതിഞ്ഞുകിടപ്പില്ല; വഖഫിൽ ഫാ. മാണി പുതിയിടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 11:03 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വഖഫ് വിഷയത്തിൽ സ്വീകരിക്കുന്ന പ്രീണന നയത്തിന്റെ പേരിൽ ക്രിസ്തീയ സഭകളുടെ എതിർപ്പും രൂക്ഷ വിമർശനവും എൽഡിഎഫിനും യുഡിഎഫിനും വെല്ലുവിളിയാകുന്നു. വയനാട് ലോക്‌സഭാ മണ്ഡലമുൾപ്പെടെ മൂന്നിടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പേരെടുത്ത് പറഞ്ഞുളള സഭാ നേതൃത്വത്തിന്റെ പരസ്യ വിമർശനങ്ങൾ ഇരുമുന്നണികൾക്കും ഇരുട്ടടിയായിട്ടുണ്ട്. സീറോ മലബാർ സഭയിലെ മുതിർന്ന വൈദികനും കുടമാളൂർ സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. മാണി പുതിയിടമാണ് ഏറ്റവും ഒടുവിൽ ഭരണ – പ്രതിപക്ഷ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്.

വിഡി സതീശന്റെയും പിണറായി വിജയന്റെയും പേരെടുത്ത് പറഞ്ഞുളള വൈദികന്റെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ചിലർ ബിജെപിയിലേക്ക് നീങ്ങിയെന്ന് പറഞ്ഞ് നിങ്ങൾ ആരോടാണ് പരാതിപ്പെടുന്നതെന്ന് ഫാ. മാണി പുതിയിടം ചോദിക്കുന്നു. ബിജെപിയിലേക്ക് നീങ്ങുന്നതിന്റെ കാരണക്കാർ നിങ്ങൾ തന്നെയല്ലേ? നിങ്ങൾക്ക് വേണ്ടി ചില ചിഹ്നത്തിലൊക്കെ കുത്തി പരിചയിച്ച ചില ആളുകളുണ്ട്. അതൊന്നും നിലനിൽക്കില്ല. നിങ്ങൾ കൊണ്ടുവന്ന ചിഹ്നമൊന്നും മനസിൽ പതിഞ്ഞുകിടപ്പില്ല. മനുഷ്യന്റെ അസ്ഥിത്വമാനമാണ് ഇവിടെ പ്രശ്‌നമെന്നും അദ്ദേഹം തുറന്നടിക്കുന്നു.

പളളികൾ ഉൾപ്പെടെ വഖഫിന്റെ വകയാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും? എന്റെ പൊന്ന് സതീശാ, പിണറായി ആരെ കണ്ടാണ് ഇതൊക്കെ പാസാക്കുന്നതെന്ന് ഫാ. മാണി പുതിയിടം

പ്രത്യേകം ഒരു പ്രദേശം വഖഫ് ബോർഡിന്റെതാണെന്ന് അവിടുത്തെ വഖഫ് ഭാരവാഹികൾക്ക് തോന്നിയാൽ മതി. റവന്യൂ ബോർഡ് അത് അംഗീകരിച്ചു കഴിഞ്ഞിരിക്കും. അംഗീകരിക്കുക മാത്രമല്ല, ആധാരം കൈയ്യിലുളളവർ ഏതെങ്കിലും കാലത്ത് ചെന്നാൽ നിങ്ങൾക്ക് അങ്ങനൊരു ഭൂമിയേ അവിടെയില്ല എന്ന് പറയുമെന്നും ഫാ. മാണി പുതിയിടം വിമർശിച്ചു. മുനമ്പത്ത് സ്വന്തം ഭൂമിയിൽ കരമടയ്‌ക്കാൻ പോയപ്പോൾ ഭൂമി വഖഫിന്റെതാണെന്ന് പറഞ്ഞ് മടക്കി അയച്ച അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം.

വഖഫ് അധിനിവേശത്തിനെതിരെ മുനമ്പത്ത് റിലേ സത്യഗ്രഹം നടത്തുന്ന ഇരകളോട് ചേർന്നായിരുന്നു ഫാ. മാണി പുതിയിടത്തിന്റെ പ്രതികരണം. വഖഫിന് അമിതാധികാരമുള്ള നിയമങ്ങൾ കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നും മാണി പുതിയിടം ആരോപിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തപ്രമേയം പാസാക്കിയതിനെയും മാണി പുതിയിടം വിമർശിച്ചു.

Tags: പ്രമേയംനിയമസഭഫാ. മാണി പുതിയിടംവഖഫ് ഭേദഗതിവഖഫ്Mani Puthiyidomറിലേ സത്യഗ്രഹം
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies