ന്യൂഡൽഹി: 63-ാമത് റൈസിംഗ് ദിനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ ‘ഹിംവീറുകൾക്കും’ അവരുടെ കുടംബങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീരതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്നവരാണ് ഐടിബിപി സൈനികരെന്ന് നരേന്ദ്രമോദി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥയിലും രാഷ്ട്രത്തെ സേവിക്കുന്നതിലും അതിർത്തിയിൽ കാവൽ നിൽക്കുന്നതിലും ഐടിബിപി സൈനികരുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.
സേനയുടെ ധീരതയെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. പ്രകൃതി ദുരന്തങ്ങളിലും സങ്കീർണമായ രക്ഷാപ്രവർത്തനങ്ങളിലും ഐടിബിപി നടത്തിയ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനങ്ങൾക്ക് പ്രചോദനമാകാൻ സൈനികർക്ക് സാധിക്കുന്നുവെന്നും അതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Raising Day greetings to ITBP Himveers and their families. This Force stands tall as a symbol of valour and dedication. They protect us, including in some of the most challenging terrains and tough climatic conditions. Additionally, their efforts during natural disasters and… pic.twitter.com/DaeiubASbe
— Narendra Modi (@narendramodi) October 24, 2024
പ്രധാനമന്ത്രിക്ക് പുറമേ നിരവധി പേർ ഐടിപിബി സ്ഥാപകദിനത്തിൽ ആശംസകളറിയിച്ചിട്ടുണ്ട്. അതിരൂക്ഷമായ കാലാവസ്ഥയ്ക്കിടയിലും രാജ്യത്തിനായി ഐടിബിപി ഉദ്യോഗസ്ഥരുടെ സംഭാവന വളരെ വലുതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
Serving the motherland with great pride at the toughest terrains of the world. The @ITBP_official women are a role model for all. #SheInspiresUs pic.twitter.com/1C9lX5LWTw
— Amit Shah (@AmitShah) March 6, 2020
അവരുടെ ധീരതയിലും ദേശസ്നേഹത്തിലും രാജ്യം അഭിമാനിക്കുന്നു. രാജ്യത്തിനുവേണ്ടി പരമമായ ത്യാഗം സഹിച്ച അനശ്വരരായ ഹിംവീർമാർക്ക് പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.
On the Raising Day of ITBP, I extend a Warm Greetings to the entire ITBP familiy. The Nation is proud of your sacrifice in guarding and protecting our motherland.
Salute to #Himveer @ITBP_official pic.twitter.com/ColdDBwK99— Kiren Rijiju (@KirenRijiju) October 24, 2024
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിൽ ഐടിബിപി ഉദ്യോഗസ്ഥർ വഹിച്ച പങ്കിനെ കുറിച്ച് പറഞ്ഞാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ആശംസയറിച്ചത്. ഐടിബിപി ഉദ്യോഗസ്ഥരുടെ ത്യാഗങ്ങളെ ആദരിക്കുന്നുവെന്നും അവരുടെ ധീരതയെ അംഗീകരിക്കുന്നുവെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് സ്ഥാപകദിനത്തിൽ ഐടിബിപി എക്സിൽ കുറിച്ചത്.
On the 63rd Raising Day, #ITBP salutes the Nation and honors the bravery and dedication of its personnel, who serve tirelessly in the harshest terrains. Tributes to those who made the supreme sacrifice for India. We remain committed to the safety and security of the nation! pic.twitter.com/j1XVzl4mHb
— ITBP (@ITBP_official) October 24, 2024