തോഷഖാന അഴിമതി കേസ്; ഒൻപത് മാസങ്ങൾക്ക് ശേഷം ഇമ്രാൻഖാൻ്റെ ഭാര്യ ബുഷ്റ ബീവി ജയിൽ മോചിതയായി
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തോഷഖാന അഴിമതി കേസ്; ഒൻപത് മാസങ്ങൾക്ക് ശേഷം ഇമ്രാൻഖാന്റെ ഭാര്യ ബുഷ്റ ബീവി ജയിൽ മോചിതയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 05:31 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: വിവാദമായ തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീവിക്ക് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ബുഷ്റയ്‌ക്ക് ജാമ്യം അനുവദിച്ചത്. കർശന സുരക്ഷയോടെയാണ് ബുഷ്റ ബീവിയെ റാവൽപിണ്ടിയിലെ ജയിലിൽ നിന്ന് വിട്ടയച്ചത്.

പത്ത് ലക്ഷം രൂപയുടെ ജാമ്യത്തുകയിലാണ് ബുഷ്റയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഭർത്താവ് ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിൽ‌ കഴിയുകയാണ്. ബുഷ്റയാകും ഇനി തെഹ്രീക്-ഐ-ഇൻസാഫ് പാർട്ടിയുടെ തലപ്പത്ത് സുപ്രധാന പങ്ക് വഹിക്കുക. ജയിൽ മോചിത ആയതിന് പിന്നാലെ ബുഷ്റ ബനി​ഗാലയിലെ വസതിയിലെത്തി പിടിഐ നേതാക്കളുമായി ചർച്ച നടത്തി.

2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവി ​ദുരുപയോ​ഗം ചെയ്ത് ഇമ്രാൻഖാനും ഭാര്യയും അഴിമതി നടത്തിയതിനാണ് ഇരുവരെയും അഴിക്കുള്ളിലായത്. 14 വർഷത്തെ തടവും 787 ദശലക്ഷം പാകിസ്താൻ രൂപയുമായിരുന്നു വിധിച്ചിരുന്നത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ സ്വന്തം നിലയ്‌ക്ക് വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള കേസ്.

1974-ൽ സ്ഥാപിതമായ തോഷഖാന വകുപ്പാണ് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംഭരിക്കുന്നത്‌. ഭരണാധികാരികൾ, നിയമ നിർമാണ സഭാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാർ, ഗവൺമെന്റുകൾ, അന്തർദേശീയ പ്രമുഖർ എന്നിവർ നൽകുന്ന മൂല്യമേറിയ സമ്മാനങ്ങൾ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത്. ഇതിൽ ഇളവുള്ളത് പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. 30,000 പാകിസ്താനി രൂപയ്‌ക്ക് താഴെ വിലയുള്ള സമ്മാനങ്ങൾ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാൻ കഴിയും. എന്നാൽ തോഷ്ഖാനയിൽ നിന്ന് 2.15 കോടി രൂപയ്‌ക്ക് വാങ്ങിയ സമ്മാനങ്ങൾ ഇമ്രാൻ ഖാൻ ഏകദേശം 5.8 കോടി രൂപയ്‌ക്ക് വിറ്റഴിക്കുകയായിരുന്നു.

Tags: Toshakhana casereleased on bail
ShareTweetSendShare

More News from this section

പാക് അധീന കശ്മീരിലെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; അൽ ജസീറയ്‌ക്ക് പാകിസ്ഥാനിൽ വിലക്ക്, വെബ്സൈറ്റും ബ്ലോക്ക് ചെയ്തു

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ

റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ദുബായിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. വിഷ്ണുവര്‍ധന്‍ റെഡ്ഡി; സതീഷ് കുമാര്‍ ശിവന് പകരം ചുമതലയേല്‍ക്കും

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വയിൽ 13 പേർ മരിച്ചു, 22 പേർക്ക് പരിക്ക്

Latest News

‘മുങ്ങില്ല’ എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലിക്കൊന്നു

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies