ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്; 6,798 കോടി രൂപയുടെ 2 റെയിൽവേ പദ്ധതികൾ; കുതിപ്പിൽ ഭാരതം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്; 6,798 കോടി രൂപയുടെ 2 റെയിൽവേ പദ്ധതികൾ; കുതിപ്പിൽ ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 06:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശ, റെയിൽ മേഖലകളെ ശക്തിപ്പെടുത്താൻ കേന്ദ്രം. റെയിൽവേയ്‌ക്ക് 6,798 കോടി രൂപയും ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിനും കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) 6,798 കോടി രൂപയുടെ രണ്ട് റെയിൽവേ പദ്ധതികൾക്കാണ് അനുമതി നൽകിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാർ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളിലാകും പദ്ധതികൾ‌ യാഥാർത്ഥ്യമാക്കുക. ഇവ റെയിൽവേ ശൃംഖലയെ ഏകദേശം 313 കിലോമീറ്റർ വികസിപ്പിക്കും.

യാത്രക്കാർക്ക് ​ഗുണമേകുന്നതിന് പുറമേ ചരക്കുനീക്കവും ഇത് സു​ഗമമാക്കും. നേപ്പാളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള കണക്ടിറ്റിവിറ്റി മെച്ചപ്പെടുത്താൻ പുതിയ റെയിൽ പദ്ധതി സഹായകമാകും. പിഎം ​ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഭാ​ഗമായാകും പ​ദ്ധതി നടപ്പിലാക്കുക. 168 ​ഗ്രാമങ്ങളെയാകും ഇത് ബന്ധിപ്പിക്കുക. ഏകദേശം 12 ലക്ഷത്തോളം പേർക്ക് പ്രയോദനം ലഭിക്കും.

സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങാകാനാണ് 1,000 കോടി രൂപയുടെ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിക്ഷേപ അവസരങ്ങളും ഫണ്ടിന്റെ ആവശ്യതകളും പരി​ഗണിച്ച് പ്രതിവർഷം ശരാശരി 150 മുതൽ 250 കോടി രൂപ വരെ വിനിയോ​ഗിക്കും. ഏകദേശം 40 സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ ബഹിരാകാശ സമ്പദ് വ്യവസ്ഥയെ അഞ്ച് മടങ്ങ് വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ മേഖലയിലും വളർച്ച ത്വരതിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം IN-SPAce സ്ഥാപിച്ചു. ഇതിന് കീഴിലാകും വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന്റെ പ്രവർത്തനം.

Tags: union cabinetrailway network6798 Crore For Railways
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies