എസ്. മഹാദേവൻ തമ്പിയുടെ നോവൽ ടർക്കിഷ് ഭാഷയിലേക്ക്; വിവർത്തനത്തിന് ഷാർജാ പുസ്തകോത്സവത്തിന്റെ ഗ്രാന്റ്; ശ്രദ്ധേയമായ അംഗീകാരമെന്ന് ഗ്രീൻ ബുക്‌സ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്. മഹാദേവൻ തമ്പിയുടെ നോവൽ ടർക്കിഷ് ഭാഷയിലേക്ക്; വിവർത്തനത്തിന് ഷാർജാ പുസ്തകോത്സവത്തിന്റെ ഗ്രാന്റ്; ശ്രദ്ധേയമായ അംഗീകാരമെന്ന് ഗ്രീൻ ബുക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 08:47 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഷാർജ പുസ്തകകോത്സവത്തിന്റെ ഗ്രാന്റോടു കൂടി ഒരു മലയാളനോവൽ ടർക്കിഷ് ഭാഷയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. എസ്.മഹാദേവൻ തമ്പിയുടെ ‘അലകളില്ലാത്ത കടൽ’ എന്ന നോവലിനാണ് ഈ അപൂർവാവസരം കൈവന്നിരിക്കുന്നത്.

തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റിയിട്ടുള്ള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമായ ‘പേർജ്’ ആണ് ടർക്കിഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുന്നത്. പത്രപ്രവർത്തകനും വിവർത്തകനും കഥാകാരനുമായ പി.മുരളീധരൻ ആണ് ‘അലകളില്ലാത്ത കടൽ’, ‘പേർജ്’എന്ന പേരിൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയത്.

ഷാർജാ പുസ്തകോത്സവത്തിൽ നിന്ന് തെരഞ്ഞെടുത്ത ഈ കൃതിക്ക് ടർക്കിഷ് ഭാഷയിലേക്കുള്ള വിവർത്തനത്തിനും പ്രസാധനത്തിനും എസ്‌ഐബിഎഫ് പ്രത്യേക ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പും നൽകിയിട്ടുണ്ട്. അക്കിഫ്പാമുക്കിനാണ് പ്രസാധന ചുമതല. അടുത്ത ഷാർജ പുസ്തകോത്സവത്തിന് മുമ്പ് ടർക്കിഷ് പതിപ്പു് പ്രസിദ്ധീകരിക്കണം. ഒരു മലയാള പുസ്തകത്തെ സംബന്ധിച്ച് ഇത് ശ്രദ്ധേയമായ അംഗീകാരമാണെന്ന് നോവലിന്റെ പ്രസാധകരായ ഗ്രീൻ ബുക്സ് അധികൃതർ പറഞ്ഞു.

മലയാളത്തിൽ മൂന്നു പതിപ്പുകൾ ഇറങ്ങിയ ‘അലകളില്ലാത്ത കടൽ’ ശ്രീലങ്കയിലെ തമിഴ് പ്രക്ഷോഭത്തിന്റെയും അവിടെനിന്നും ഇന്ത്യയിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിന്റെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ്. ‘ മേലും സില രത്തക്കുറിപ്പുഗൾ’ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റിയ നോവൽ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ തമിഴ് സമൂഹത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഘർഷ ഭൂമികയെ കുറിച്ചുള്ള സർഗ്ഗ രചന എന്ന ഗണത്തിൽ പാശ്ചാത്യ സർവകലാശാലകളിലും വ്യാപകമായി ‘പേർജ്’് ചർച്ച ചെയ്യപ്പെട്ടു.

കശ്മീർ പ്രശ്നത്തെ അധികരിച്ച് എസ് മഹാദേവൻ തമ്പി എഴുതിയ ‘ആസാദി’ എന്ന നോവലും അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags: SUBS Mahadevan thampiഎസ് മഹാദേവൻ തമ്പിഅലകളില്ലാത്ത കടൽഗ്രീൻ ബുക്സ്Novelist MalayalamGreen Books Kerala
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies