"മഹാരാഷ്ട്ര മറ്റൊരു ഹരിയാനയാകും; 5 സീറ്റ് തന്നില്ലെങ്കിൽ 25 ഇടത്ത് മത്സരിക്കും"; ഉദ്ധവിനും ശരദ് പവാറിനും തലവേദനയായി SP
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മഹാരാഷ്‌ട്ര മറ്റൊരു ഹരിയാനയാകും; 5 സീറ്റ് തന്നില്ലെങ്കിൽ 25 ഇടത്ത് മത്സരിക്കും”; ഉദ്ധവിനും ശരദ് പവാറിനും തലവേദനയായി SP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 10:27 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങുന്ന മഹാരാഷ്‌ട്രയിൽ സീറ്റുതർക്കത്തെ തുടർന്ന് മഹാവികാസ് അഘാ‍ഡി സഖ്യത്തിൽ അടിപിടി. നിലവിൽ എംവിയെ മുന്നണിയെ മുൾമുനയിൽ നിർത്തുകയാണ് സമാജ്വാദി പാർട്ടിയുടെ ഭീഷണി. എസ്പി സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ അബു അസീം അസ്മിയുടെ ആവശ്യപ്രകാരം അഞ്ച് സീറ്റുകൾ നൽകിയില്ലെങ്കിൽ 25 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. എസ്പിയുമായി സഹകരിച്ചില്ലെങ്കിൽ മറ്റൊരു ഹരിയാന ഇവിടെ സൃഷ്ടിക്കപ്പെടുമെന്നും അസ്മി എംവിഎ സഖ്യത്തെ ഓർമിപ്പിച്ചു.

മഹാവികാസ് അഘാഡി മുന്നണിയുമായി സീറ്റ് പങ്കിടൽ ചർച്ചകൾ നടത്താൻ എസ്പി നേതാവ് സമീപിച്ചത് അജിത് പവാറിനെയായിരുന്നു. മൻഖുർദ് ശിവാജി ന​ഗർ നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് പ്രാവശ്യം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അബു അസീം അസ്മി, തന്റെ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈയിലെത്തുകയും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കോൺ​ഗ്രസ്, ഉദ്ധവ് പക്ഷം ശിവസേന, ശരദ് പവാർ പക്ഷം നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി (NCP) എന്നിവരടങ്ങുന്ന മഹാവികാസ് അഘാ‍ഡി സഖ്യത്തിന്റെ ഭാ​ഗമാണ് എസ്പിയും. ശനിയാഴ്ച ഉച്ചയ്‌ക്കുള്ളിൽ എസ്പി ആവശ്യപ്പെട്ട പ്രകാരം എംവിഎ മുന്നണി 5 സീറ്റ് അനുവദിച്ച് നൽകിയില്ലെങ്കിൽ 25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് അബു അസീം അസ്മി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടതിൽ രണ്ടിടത്ത് എസ്പിക്ക് സിറ്റിം​ഗ് എംഎൽഎമാരുണ്ട്. ഇതുകൂടാതെ ഭിവണ്ടി വെസ്റ്റ്, മലേ​ഗാവ്, ധൂലേ സീറ്റുകളാണ് എസ്പിക്ക് വേണ്ടതെന്ന് അസ്മി വ്യക്തമാക്കി. സമാജ്വാദി പാർട്ടിയോട് സഹകരിച്ചില്ലെങ്കിൽ മഹരാഷ്‌ട്ര മറ്റൊരു ഹരിയാന ആകുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 20നാണ് മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 288 സീറ്റുകളിലേക്കാണ് മത്സരം. നവംബർ 23ന് വോട്ടെണ്ണും.

Tags: MAHARASHTRAspsamajwadi partyMVA
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies