അളമുട്ടിയാൽ.! 53 വർഷമായി സഹിക്കുന്നു; ഇനി വയ്യ; തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങി ബംഗ്ലാദേശി ഹൈന്ദവർ; ചിറ്റഗോങ്ങിൽ വൻ റാലി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അളമുട്ടിയാൽ.! 53 വർഷമായി സഹിക്കുന്നു; ഇനി വയ്യ; തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങി ബംഗ്ലാദേശി ഹൈന്ദവർ; ചിറ്റഗോങ്ങിൽ വൻ റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 08:25 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: തങ്ങൾക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന വർഗീയാക്രമണങ്ങളിൽ പ്രതിഷേധിക്കാനുറച്ച് ബംഗ്ലാദേശി ഹിന്ദു സമൂഹം. ഇതിന്റെ ആദ്യപടിയായി ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ (ചിറ്റഗോങ്ങ്) ലാൽദിഗി മൈതാനിയിൽ ഒരു ഡിവിഷണൽ റാലി സംഘടിപ്പിച്ചു. ഈ റാലിയിൽ ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് സർക്കാരിനോട് ആഹ്വാനം ചെയ്തു. തങ്ങൾ മുന്നോട്ട് വെച്ച എട്ടിന ആവശ്യങ്ങൾ നടപ്പാക്കണമെന്ന് റാലി ആവശ്യപ്പെട്ടു.

റാലിയിൽ ചിറ്റഗോങ്ങ്, കോക്സ് ബസാർ, മലയോര ജില്ലകളിൽ നിന്നുള്ള ഹിന്ദു സമുദായാംഗങ്ങൾ ഒത്തുചേർന്നു. ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ചയുടെ വക്താവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി റാലിയിൽ അധ്യക്ഷത വഹിച്ചു.

“ആരെങ്കിലും ഞങ്ങളെ ഈ രാജ്യത്ത് നിന്ന് പുറത്താക്കി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അഫ്ഗാനിസ്ഥാനോ സിറിയയോ ആകും. ഒരു ജനാധിപത്യ ശക്തിയും ഉണ്ടാകില്ല. ബംഗ്ലാദേശ് വർഗീയതയുടെ സങ്കേതമായി മാറും” ചിറ്റഗോങ്ങിലെ ലാൽഡിഗി ഗ്രൗണ്ടിൽ ഇന്നലെ നടന്ന ബഹുജന റാലിയിൽ സംസാരിച്ച ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി പറഞ്ഞു.

 

കഴിഞ്ഞ 53 വർഷമായി ഹിന്ദു സമൂഹം നേരിടുന്ന തുടർച്ചയായ പീഡനങ്ങളെക്കുറിച്ച് റാലിയിലെ പ്രഭാഷകർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു,

ന്യൂനപക്ഷ വിഭാഗങ്ങൾ സഹിച്ച അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നീതി ലഭിച്ചിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞ പ്രാസംഗികർ ഹൈന്ദവരുടെ സ്വത്തുക്കൾക്കും ആരാധനാലയങ്ങൾക്കും നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ സർക്കാർ പുലർത്തുന്ന നിഷ്ക്രിയത്വത്തെയും വിമർശിച്ചു. ഗൗരംഗ ദാസ് ബ്രഹ്മചാരി നയിച്ച റാലിയിൽ മാധ്യമപ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ഹൈന്ദവർ പങ്കെടുത്തു.

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുൻപാകെ എട്ടിന നിർദേശങ്ങൾ ഹൈന്ദവ ജനസമൂഹം മുന്നോട്ടു വെച്ചു.

  1. ഹൈന്ദവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും മറ്റു ന്യൂനപക്ഷ പീഡന കേസുകളിലും ഇരകൾക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കിയുള്ള അതിവേഗ വിചാരണയ്‌ക്കായി ഒരു പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുക.
  2. ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ ന്യൂനപക്ഷ സംരക്ഷണ നിയമം പാസ്സാക്കുക
  3. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ന്യൂനപക്ഷകാര്യങ്ങൾക്കായി ഒരു മന്ത്രാലയം രൂപീകരിക്കുക.
  4. ഹിന്ദു വെൽഫെയർ ട്രസ്റ്റിനെ ഒരു ഹിന്ദു ഫൗണ്ടേഷനായി ഉയർത്തുക. കൂടാതെ ബുദ്ധ, ക്രിസ്ത്യൻ വെൽഫെയർ ട്രസ്റ്റുകളെയും സമാനമായി ഉയർത്തുക.
  5. അന്യാധീനപ്പെട്ടതും കയ്യേറിയതുമായ ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നിയമങ്ങൾ നിർമ്മിക്കുക.
  6. സ്കൂളുകൾ കോളേജുകൾ ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രാർത്ഥനാ മുറികൾ ന്യൂനപക്ഷ ആചാരങ്ങൾ ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിൽ ക്രമീകരിക്കുക..
  7. സംസ്കൃതം, പാലി വിദ്യാഭ്യാസ ബോർഡുകളുടെ നവീകരണം ഉറപ്പാക്കുക.
  8. ഹിന്ദു സമൂഹത്തിന്റെ പ്രധാനപ്പെട്ട മതപരമായ ഉത്സവമായ ദുർഗ്ഗാ പൂജയ്‌ക്ക് അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുക

ഈ എട്ടിന നിർദേശങ്ങൾ നടപ്പാക്കുന്നത് വേഗത്തിലാക്കാൻ ഹൈന്ദവസമൂഹം ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു.

എല്ലാ ഡിവിഷനുകളിലും ഹിന്ദുക്കൾ ബഹുജന റാലികളും എല്ലാ ജില്ലയിലും സമ്മേളനങ്ങളും നടത്തുമെന്ന് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി പ്രഖ്യാപിച്ചു. അതിന് ശേഷം ധാക്കയിലേക്ക് ലോംഗ് മാർച്ച് നടത്തും.

 

Tags: FEATURED2bengladesh unrest
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies