ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ളത് നിയമവിരുദ്ധമായ സഹകരണമെന്ന് ദക്ഷിണ കൊറിയ; പ്രതിരോധ ഉടമ്പടിയിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്ന് പുടിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ളത് നിയമവിരുദ്ധമായ സഹകരണമെന്ന് ദക്ഷിണ കൊറിയ; പ്രതിരോധ ഉടമ്പടിയിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്ന് പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 09:54 am IST
Facebook
Twitter
WhatsAppTelegram

സിയോൾ: ഉത്തരകൊറിയയ്‌ക്കൊപ്പം ചേർന്ന് റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളിൽ ആശങ്കയറിയിച്ച് ദക്ഷിണ കൊറിയ. നിയമവിരുദ്ധമായ സഹകരണമാണ് ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ളതെന്നും, എത്രയും വേഗം ഇത് അവസാനിപ്പിക്കണമെന്നും ദക്ഷിണ കൊറിയ ആവശ്യം ഉന്നയിച്ചു. ദക്ഷിണ കൊറിയയുടേയും അമേരിക്കയുടേയും റിപ്പോർട്ടുകൾ പ്രകാരം മൂവായിരത്തോളം ഉത്തര കൊറിയൻ സൈനികരാണ് റഷ്യയിൽ പരിശീലനത്തിനായി എത്തിയിരിക്കുന്നത്.

ഉത്തര കൊറിയയുടെ സൈനികർ റഷ്യയുടെ അതിർത്തി മേഖലയായ കോംബാറ്റ് സോണിൽ എത്തിയതായി യുക്രെയ്‌നും ആരോപിച്ചു. റഷ്യയുടെ നീക്കം അന്താരാഷ്‌ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ലോകരാജ്യങ്ങൾ ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സൈനികരെ റഷ്യയിൽ നിന്ന് പിൻവലിക്കണമെന്നും, നിയമവിരുദ്ധമായ രീതിയിൽ മുന്നോട്ടുപോകുന്ന സഹകരണം അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.

യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ഉത്തര കൊറിയയുടെ നീക്കത്തെ കുറിച്ച് ചർച്ചകൾ നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. റഷ്യയും ഉത്തരകൊറിയയും കൂടുതൽ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ തെളിവാണ് അതിർത്തിയിലെ സൈനിക വിന്യാസമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറയുന്നു. നിലവിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന തീരുമാനമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഒലാഫ് ഷോൾസ് വ്യക്തമാക്കി. എന്നാൽ സൈനിക സഹായം സംബന്ധിച്ച് ഇരുരാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, പ്രതിരോധ ഉടമ്പടി എപ്രകാരം നടപ്പിലാക്കണം എന്നത് റഷ്യയുടെ മാത്രം അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും പുടിൻ പറയുന്നു. സൈനിക സഹായം ഉപയോഗിക്കണോ വേണ്ടയോ എന്നതിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്നും, പരമാധികാരത്തിന്മേൽ കൈ കടത്താൻ ആരേയും അനുവദിക്കില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.

Tags: North Korean troopssouth koreaFEATURED2Illegal CooperationRussia-North Korea Defence Treaty
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies