മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ആദിത്യ താക്കറെയെ നേരിടാൻ മിലിന്ദ് ദേവ്റയെന്ന് സൂചന ; വർളിയിൽ തീ പാറും പോരാട്ടം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്: ആദിത്യ താക്കറെയെ നേരിടാൻ മിലിന്ദ് ദേവ്റയെന്ന് സൂചന ; വർളിയിൽ തീ പാറും പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 10:27 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയെ വെല്ലുവിളിച്ച് വർളി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ശിവസേന നേതാവ് മിലിന്ദ് ദേവ്‌റ സ്ഥിരീകരിച്ചു.രാജ്യസഭാ എംപി മിലിന്ദ് ദേവ്‌റയെ വർളിയിലെ പോരാട്ടത്തിനിറക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മിലിന്ദ് ദേവ്‌റയുടെ സ്ഥിരീകരണം

“വർളിക്കും വർളിക്കാർക്കും നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി @mieknathshinde ji വിശ്വസിക്കുന്നു. ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകുകയാണ്, ഞങ്ങളുടെ കാഴ്ചപ്പാട് ഉടൻ പങ്കിടും. ,” ദിയോറ എക്‌സിൽ പോസ്റ്റ് ചെയ്തു.

ശിവസേനയുടെ (യുബിടി) ആദിത്യ താക്കറെ അതേ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.

ദക്ഷിണ മുംബൈയിൽ നിന്ന് മൂന്ന് തവണ പാർലമെൻ്റ് അംഗമായ മിലിന്ദ് ദേവ്റ നിലവിൽ രാജ്യസഭാംഗമാണ്. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർളി മേഖലയുടെ നടത്തിപ്പ് ചുമതല ദേവ്‌റയെ ഏൽപ്പിച്ചിരുന്നു. പരമ്പരാഗതമായി താക്കറെയുടെ സ്വാധീനത്തിൻ കീഴിലായിരുന്ന വർളിയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് നേരിയ ലീഡ് മാത്രമാണ് മുൻ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സേന (യുബിടി) സ്ഥാനാർത്ഥി അരവിന്ദ് സാവന്തിന് 6,715 വോട്ടുകളുടെ ലീഡ് ആയിരുന്നു ഉണ്ടായിരുന്നത്.മുംബൈ സൗത്ത് ലോക്‌സഭാ സീറ്റിന്റെ ഭാഗമാണ് വർളി.

ദേവ്റയ്‌ക്കും താക്കറെയ്‌ക്കും പുറമെ മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) സന്ദീപ് ദേശ്പാണ്ഡെയും ഇതേ സീറ്റിൽ അങ്കത്തിനിറങ്ങിയതോടെ മത്സരം ത്രികോണ മത്സരമായി മാറി.

സംസ്ഥാനത്തെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിലാണ് പോരാട്ടം. മഹായുതി സഖ്യത്തിൽ ബിജെപി, ശിവസേന ( ഏകനാഥ് ഷിൻഡെ വിഭാഗം), അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവ ഉൾപ്പെടുന്നു. അതേസമയം, എംവിഎ സഖ്യത്തിൽ ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം), കോൺഗ്രസ് എന്നിവ ഉൾപ്പെടുന്നു.

മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20-ന് നടക്കും, എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നവംബർ 23-ന് നടക്കും. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും കോൺഗ്രസ് 44 സീറ്റും നേടി. 2014ൽ ബിജെപി 122 സീറ്റും ശിവസേന 63 സീറ്റും കോൺഗ്രസ് 42 സീറ്റും നേടിയിരുന്നു.

അന്തരിച്ച കോൺഗ്രസ് നേതാവായ മുരളി ദേവ്‌റയുടെ മകൻ മിലിന്ദ് ദേവ്‌റ 2004 മുതൽ 2014 വരെ രണ്ട് തവണ കോൺഗ്രസ് എംപിയായിരുന്നു.

Tags: Aaditya Thackeraymilind deoraMaharashtra Assembly Elections
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies