വയനാട് പുനരധിവാസം; മൊട്ടുസൂചി സഹായം പോലും സംസ്ഥാനം ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ; പ്രതിപക്ഷം പ്രിയങ്കയുടെയും കുടുംബത്തിന്റെയും പിന്നാലെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട് പുനരധിവാസം; മൊട്ടുസൂചി സഹായം പോലും സംസ്ഥാനം ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ; പ്രതിപക്ഷം പ്രിയങ്കയുടെയും കുടുംബത്തിന്റെയും പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 04:19 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിൽ ഒരു മൊട്ടുസൂചി സഹായം പോലും സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ. പ്രകൃതി ദുരന്തത്തിന് ശേഷം വയനാട്ടിൽ നടന്ന സംസ്ഥാന സർക്കാരിന്റെ ഇടപെടൽ എത്രത്തോളമുണ്ടെന്ന് ശരിയായി പരിശോധിക്കാൻ കോൺഗ്രസും പ്രതിപക്ഷവും തയ്യാറായിട്ടില്ല. കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കാനായിരുന്നു വിഡി സതീശന് താൽപര്യമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പാലക്കാട് നവമാദ്ധ്യമങ്ങൾക്കും ഓൺലൈൻ മാദ്ധ്യമങ്ങൾക്കുമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പ്രകൃതിദുരന്തം ഉണ്ടായി. ആ ദുരന്തം ഉണ്ടാകാൻ എന്താണ് കാരണമെന്ന് കോൺഗ്രസോ യുഡിഎഫോ ചിന്തിക്കുന്നുണ്ടോ? ആ വസ്തുതകൾ ഏതെങ്കിലും മനസിലാക്കി സംസാരിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാണോ. വയനാട് ദുരന്തം കഴിഞ്ഞ് നാളിതുവരെയായിട്ടും പുനരധിവാസം ഒരിഞ്ചു നീങ്ങിയിട്ടില്ല. നിയമസഭയിൽ ഇത് ചർച്ച ചെയ്യാനും യുഡിഎഫ് തയ്യാറായില്ല. അവിടെയും കേന്ദ്രസർക്കാരിനെ പഴിചാരി രക്ഷപെടാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

1200 പേർക്ക് വീട് വെച്ചു കൊടുക്കാനുളള സ്‌പോൺസർമാർ വന്നു. ഒറ്റയ്‌ക്കെങ്കിലും അവരുമായി സർക്കാർ ചർച്ച നടത്തിയോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. എങ്ങനെയാണ് വീട് വയ്‌ക്കാൻ ഉദ്ദേശിക്കുന്നതെന്നോ സ്ഥലം എങ്ങനെ കണ്ടെത്തുമെന്നോ സർക്കാർ അന്വേഷിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പുത്തുമലയിൽ നടന്ന പുനരധിവാസത്തിൽ ചോർന്നൊലിക്കുന്ന വീടുകൾ നൽകിയെന്ന പരാതി നിലനിൽക്കുന്നുണ്ടെന്നും അതിനിടയിലാണ് ഇത്ര ലാഘവത്തോടെ വീണ്ടും കാര്യങ്ങൾ ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

വയനാട്ടിൽ ജനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്‌നം ചർച്ചയാകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. പ്രിയങ്ക മത്സരിക്കുന്ന മണ്ഡലത്തിൽ പാർട്ടിയുടെ നിലപാട് ഇതാണ്. ഭർത്താവും മകനും കുടുംബാംഗങ്ങളെയും എല്ലാം കൊണ്ടുവന്ന് വിനോദസഞ്ചാരികൾ വരുന്നതുപോലെ പ്രിയങ്ക വന്ന് നാമനിർദ്ദേശപത്രിക നൽകി. പാർട്ടി അദ്ധ്യക്ഷൻ ഖാർഗെയെ വാതിൽപഴുതിലൂടെ നോക്കേണ്ടി വന്ന ഗതികേട് എന്ത് രാഷ്‌ട്രീയമാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

Tags: പുത്തുമലPriyanka Wayanadrahul congressK Surendranകെ. സുരേന്ദ്രൻപ്രിയങ്കവയനാട് പുനരധിവാസം
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies