മോഹൻ കുന്നുമ്മലിൻ്റെ പുനർനിയമനം സ്വാഗതാർഹം; വിമർശിക്കാൻ സർക്കാരിന് അവകാശമില്ല; ഇഷ്ടക്കാരെ കുടിയിരുത്താൻ കഴിയാത്തതിന്റെ രോഷം: സിൻഡിക്കേറ്റ് അം​ഗങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻ കുന്നുമ്മലിന്റെ പുനർനിയമനം സ്വാഗതാർഹം; വിമർശിക്കാൻ സർക്കാരിന് അവകാശമില്ല; ഇഷ്ടക്കാരെ കുടിയിരുത്താൻ കഴിയാത്തതിന്റെ രോഷം: സിൻഡിക്കേറ്റ് അം​ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 08:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിന് പുനർ നിയമനവും കേരള സർവകലാശാലാ വൈസ് ചാൻസലറുടെ അധിക ചുമതലയും നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് അം​ഗങ്ങൾ. മോഹനൻ കുന്നുമ്മലിന്റെ നിയമനത്തെ വിമർശിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് യാതൊരു അവകാശവുമില്ലെന്നും സിൻഡിക്കേറ്റ് അം​ഗങ്ങളായ വിനോദ്കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. പുനർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് അം​ഗങ്ങളുടെ പ്രതികരണം.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിന് സർക്കാർ സ്വീകരിച്ച നിയമോപദേശം നിലനിൽക്കെ, ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനത്തെ വിമർശിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് ഒരു അവകാശവുമില്ല. നാല് വർഷ ബിരുദ കോഴ്സുകൾ (FYUG) അടക്കം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ കേരള സർവകലാശാലയിൽ നടപ്പാക്കുന്നതിന് മുൻകയ്യെടുത്ത ആളാണ് ഡോ. മോഹനൻ കുന്നുമ്മൽ.

തങ്ങളുടെ ഇഷ്ടക്കാരെ വൈസ് ചാൻസലർമാരായി കുടിയിരുത്താൻ കഴിയാത്തതിലുള്ള രോഷപ്രകടനം മാത്രമാണ് മന്ത്രിയുടെ വിമർശനത്തിന് പിന്നിൽ. സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വി.സി.മാരെ നിയമിക്കാൻ സംസ്ഥാന സർക്കാരാണ് തടസം നിൽക്കുന്നത്. ആരോഗ്യ സർവകലാശാലയിൽ സ്ഥിരം വി.സി. നിയമനത്തിനായി ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെ കോടതിയിൽ ചോദ്യം ചെയ്ത് സ്റ്റേ വാങ്ങിയത് സർക്കാരാണ്.

കേരള സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കുന്നതിന് മുന്നോടിയായി സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റിയുടെ നോമിനിയെ കണ്ടെത്തുന്നതിനായി ചാൻസലറുടെ നിർദേശാനുസരണം വൈസ് ചാൻസലർ വിളിച്ചുചേർത്ത സെനറ്റ് യോഗം ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് പങ്കെടുത്താണ് അലങ്കോലപ്പെടുത്തിയത്. ഈ പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാൻ ചാൻസലർ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നുവെന്നും സിൻഡിക്കേറ്റ് അം​ഗങ്ങൾ വ്യക്തമാക്കി.

Tags: TG NAIRP S GOPAKUMARmohanan kunnummel
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies