ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്ന്; മുംബൈയിൽ സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ് ജയ്ശങ്കർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്ന്; മുംബൈയിൽ സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ് ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 06:30 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്നുളളതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടുന്ന നേതൃത്വമാണ് ഇന്ന് ഭാരതത്തിലുളളത്. മുംബൈയിൽ സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കില്ല. ഒരു നഗരത്തിന് നേരെ ഭീകരാക്രമണം ഉണ്ടായിട്ടും പ്രതികരിക്കാതിരുന്നാൽ അത് നല്ലതല്ലെന്നും എസ് ജയ്ശങ്കർ പറഞ്ഞു.

ലോകത്തിനും ഭാരതത്തിനും ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ശക്തമായ അടയാളമാണ് മുംബൈ നഗരമെന്ന് എസ് ജയ്ശങ്കർ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ പിഴവുകൾ രാജ്യത്ത് ഇനിയും ആവർത്തിക്കാൻ പാടില്ല. ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് രാജ്യം സ്വീകരിക്കേണ്ടതെന്നും കേന്ദ്ര വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. വികസിത ഇന്ത്യയിലേക്കുളള യാത്രയിൽ വികസിത മഹാരാഷ്‌ട്രയുടെ പ്രാധാന്യത്തെക്കുറിച്ചും ജയ്ശങ്കർ മാദ്ധ്യമങ്ങളോട് സംസാരിച്ചു. ബിജെപി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

യുഎൻ ഭീകരവിരുദ്ധ സമിതിയുടെ യോഗം ഭീകരാക്രമണം നടന്ന മുംബൈയിലെ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചത് ഇന്ത്യയാണെന്ന് എസ് ജയ്ശങ്കർ ചൂണ്ടിക്കാട്ടി. വെല്ലുവിളികളെയും ഭീകരവാദത്തെയും നേരിട്ട് അതിന് മുൻപിൽ ആരാണ് ഉറച്ച് നിൽക്കുന്നതെന്നാണ് ലോകം നോക്കുന്നത്. ജനങ്ങൾ പറയുന്നു അത് ഇന്ത്യയാണെന്ന്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ലോകസമ്മതിയെക്കുറിച്ച് സൂചിപ്പിക്കവേ ജയ്ശങ്കർ പറഞ്ഞു.

ഭീകരവാദത്തോട് സന്ധിയില്ലാത്ത പോരാട്ടമാണെന്ന് നമ്മൾ പറയുമ്പോൾ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാണ്. പകൽ ഇവിടെ ബിസിനസ് നടത്തുകയും രാത്രിയിൽ ഭീകരപ്രവർത്തനം നടത്തുകയും ചെയ്യുന്നത് ഇന്നത്തെ ഇന്ത്യയ്‌ക്ക് അംഗീകരിക്കാനാകില്ല. അതാണ് ഇവിടെ വന്ന മാറ്റം. ഭീകരവാദത്തെ ഉൻമൂലനം ചെയ്യേണ്ടതുണ്ട്. അത് വളരെ വ്യക്തമാണെന്നും എസ് ജയ്ശങ്കർ പറഞ്ഞു.

Tags: mumbai terror attackS Jaishankarമുംബൈ ഭീകരാക്രമണംIndian Foreign MinisterIndia Counter terrorismഎസ് ജയ്ശങ്കർ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies