വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളന സ്ഥലത്തെത്തി തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞ് പൊട്ടികരയുന്ന ഉണ്ണിക്കണ്ണന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്
‘ എനിക്ക് വിജയ് സാറിനെ ഒന്ന് കാണണം. ഞാൻ ഈ മുടിയും താടിയും വച്ചിരിക്കുന്നത് വൈറലാകാനല്ല . അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകിൽ നിന്നാല്‍ മതി, ഡയലോഗ് ഒന്നും വേണ്ട . കുറെ പ്രാവശ്യമായി ശ്രമിക്കുന്നു . എല്ലാവരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ്. ഇത് കണ്ട മറ്റ് സംവിധായകരും , നടന്മാരും സങ്കടപ്പെടേണ്ട, നിങ്ങളുടെ കൂടെയെല്ലാം എനിക്ക് അഭിനയിക്കണം . എനിക്ക് രജനിയുടെയും, വിജയുടെയും, സൂര്യയുടെയും , വിക്രത്തിന്റെയും കൂടെ അഭിനയിക്കണം .‘ എന്ന് പറഞ്ഞ് നിലവിളിക്കുകയായിരുന്നു ഉണ്ണിക്കണ്ണൻ . ഒപ്പം തമിഴ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ അഭിനയിച്ചും കാണിക്കുന്നുണ്ടായിരുന്നു.
മുൻപ് ചെന്നൈയില്‍ വിജയ്‌യുടെ വീടിന്‍റെ മുന്നില്‍ മണിക്കൂറുകളോളം പോയി താരത്തെ കാണാൻ ഇരുന്നിട്ടുണ്ട് ഉണ്ണിക്കണ്ണൻ .















