"മഞ്ഞുമ്മൽ ഗേൾ"; സെൽഫിയെടുക്കുന്നതിനിടെ കാൽതെറ്റി പാറയിടുക്കിൽ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകൾക്കു ശേഷം രക്ഷപെടുത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മഞ്ഞുമ്മൽ ഗേൾ”; സെൽഫിയെടുക്കുന്നതിനിടെ കാൽതെറ്റി പാറയിടുക്കിൽ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകൾക്കു ശേഷം രക്ഷപെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 12:42 pm IST
FacebookTwitterWhatsAppTelegram

തുംകുരു: സെൽഫിയെടുക്കുന്നതിനിടെ കാൽതെറ്റി ഒഴുക്കിൽപ്പെട്ടു പാറയിടുക്കിൽ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകൾക്കു ശേഷം രക്ഷപെടുത്തി. കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ശിവരാംപൂർ സ്വദേശിയായ സോമനാഥിന്റെ മകൾ ഹംസയാണ് ഈ “മഞ്ഞുമ്മൽ ഗേൾ. എസ്ഐടി കോളജിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ഇവർ.

ഞായറാഴ്ച അവധിയായതിനാൽ സുഹൃത്ത് കീർത്തനയ്‌ക്കൊപ്പം മന്ദരഗിരിക്ക് സമീപമുള്ള മൈദാല തടാക പ്രദേശത്തേക്ക് യാത്ര പോയിരുന്നു. മന്ദരഗിരി മലനിരകളിൽ സെൽഫിയെടുക്കുന്നതിനിടെ കാൽ തെറ്റി താഴെ വീഴുകയായിരുന്നു.സെൽഫിയെടുക്കാൻ പോയ ഇവർ മൈദാല തടാകത്തിലെക്ക് ഒഴുകിപ്പതിക്കുന്ന ഒരു കൊച്ചരുവിയിലെ പാറക്കെട്ടിൽ കുടുങ്ങി. ഹംസ മലയിടുക്കിലേക്ക് തെന്നി വീഴുകയും പാറകൾക്കിടയിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നത് കണ്ട സുഹൃത്ത് കീർത്തന സ്ഥലവാസികളെ വിവരം അറിയിച്ചു. പിന്നീട് കീർത്തന ഹംസയുടെ മാതാപിതാക്കളെ വിളിച്ചു, അവർ പോലീസിൽ വിവരമറിയിച്ചു.

ഡിവൈഎസ്പി ചന്ദ്രശേഖർ, ക്യാത്‌സന്ദ്ര പിഎസ്ഐ ചേതൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിശമന സേനയും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്‌സും പോലീസും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പതിനഞ്ചടിയോളം താഴ്ചയിലുള്ള പാറക്കെട്ടിനിടയിൽ ഹംസ കുടുങ്ങിയ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല.അതുവഴി വെള്ളം ഒഴുകുന്നതിനാൽ അവളെ കണ്ടെത്താനും രക്ഷിക്കാനും പ്രയാസമായിരുന്നു. അവർ കുടുങ്ങിക്കിടന്ന പാറയിടുക്കിൽ വെള്ളം കയറാതിരിക്കാൻ മുകളിൽ മണൽ ചാക്കുകൾ അടുക്കി തോട്ടിലെ വെള്ളം തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി വൈകി നിർത്തിവെച്ച രക്ഷാപ്രവർത്തനം തിങ്കളാഴ്ച രാവിലെ മുതൽ പുനരാരംഭിച്ചു. മണൽചാക്കുകൾ ഇട്ട് നീരൊഴുക്ക് പരിമിതപ്പെടുത്തിയപ്പോൾ ഹംസയുടെ നിലവിളി കേൾക്കാമായിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക് 12:00 മണിയോടെ 20 അടി വരെ താഴ്ചയിൽ പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ ഹംസയെ ജീവനോടെ രക്ഷപ്പെടുത്തി. അതിനിടെ ഏകദേശം 20 മണിക്കൂറോളം അവർ പാറക്കെട്ടിൽ കുടുങ്ങിക്കിടന്നു. ഹംസയ്‌ക്ക് ശരീരത്തിൽ ചില ചതവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. തുംകുരു ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഹാമസ്തയുടെ നില തൃപ്തികരമാണ്.പത്തിലധികം സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.

Tags: Selfieselfie accident
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies