നസറുള്ളയ്ക്ക് പകരമാവാൻ!! പിൻഗാമിയെ പ്രഖ്യാപിച്ച് ഹിസ്ബുള്ള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നസറുള്ളയ്‌ക്ക് പകരമാവാൻ!! പിൻഗാമിയെ പ്രഖ്യാപിച്ച് ഹിസ്ബുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 02:31 pm IST
Facebook
Twitter
WhatsAppTelegram

ബെയ്റൂട്ട്: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ച സാ​ഹചര്യത്തിൽ പിൻ​ഗാമിയെ പ്രഖ്യാപിച്ച് ഭീകരസംഘടന. ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന നൈം ഖാസിം ഇനി മുതൽ ഹിസ്ബുള്ളയെ നയിക്കും. ഹിസ്ബുള്ളയുടെ മേധാവിയായിരുന്ന ഹസ്സൻ നസറുള്ളയെ സെപ്റ്റംബർ 27ന് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇതിന് പിന്നാലെ പിൻ​ഗാമിയായി വരാനിരുന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിനെയും ഇസ്രായേൽ പ്രതിരോധ സേന വകവരുത്തി. ഈ സാഹചര്യത്തിൽ സംഘടനയെ ആര് നയിക്കുമെന്ന ചോദ്യം പ്രബലമായിരുന്നു. ഒടുവിൽ 71-കാരനായ നൈം ഖാസിമിനെ നസറുള്ളയുടെ പിൻ​ഗാമിയായി പ്രഖ്യാപിക്കുകയായിരുന്നു ഹിസ്ബുള്ള.

സംഘടനയുടെ ഷുറ കൗൺസിലാണ് നൈം ഖാസിമിനെ തിരഞ്ഞെടുത്തത്. ഹിസ്ബുള്ളയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ് ഖാസിം. തെക്കൻ ലെബനനിലെ ക്ഫാർ ഫില പട്ടണത്തിൽ ജനിച്ച ഖാസിം ലെബനീസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം സ്വീകരിച്ചിട്ടുണ്ട്. തുട‍ർന്ന് ഏറെക്കാലം കെമിസ്ട്രി അദ്ധ്യാപകനായി പ്രവർത്തിച്ചു. അതേസമയം ഇയാൾ മതപഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മുസ്ലീം വിദ്യാർത്ഥികൾക്കിടയിൽ ഇസ്ലാമിക ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ലെബനീസ് യൂണിയൻ എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറമാണ് ഹിസ്ബുള്ളയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. 1991 മുതൽ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ഖാസിം.

ഇറാന്റെ പിന്തുണയോടെ ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയാണിത്. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതോടെ ഐഡിഎഫിന്റെ ടാർ​ഗെറ്റിൽ ഹിസ്ബുള്ളയും ഇടംപിടിക്കുകയായിരുന്നു. അടുത്തിടെ ഹിസ്ബുള്ള പ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതിന്റെ ഭാ​ഗമായി ആയിരത്തിലധികം ഹിസ്ബുള്ള അം​ഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.

Tags: HezbollahHezbollah chief Hassan NasrallahsuccessorNaim Qassem
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies