'അവസരം ചോദിച്ച് വിളിച്ചപ്പോൾ പട്ടി എന്ന് വിളിച്ചു,കുറച്ചെങ്കിലും കനിവ് കാണിക്കണം;എല്ലാവരും ഇങ്ങനെയായാൽ കലാകാരന്മാർ എങ്ങനെ മുന്നോട്ട് വരും': മനു ലാൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘അവസരം ചോദിച്ച് വിളിച്ചപ്പോൾ പട്ടി എന്ന് വിളിച്ചു,കുറച്ചെങ്കിലും കനിവ് കാണിക്കണം;എല്ലാവരും ഇങ്ങനെയായാൽ കലാകാരന്മാർ എങ്ങനെ മുന്നോട്ട് വരും’: മനു ലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 04:48 pm IST
Facebook
Twitter
WhatsAppTelegram

സംവിധായകന്മാരിൽ നിന്ന് വളരെ മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് നടൻ മനു ലാൽ. മാന്യമായി സംസാരിക്കാനുള്ള കനിവെങ്കിലും സംവിധായകന്മാർ കാണിക്കണമെന്നും തന്നെ പോലെ കഷ്ടപ്പെടുന്ന ധാരാളം കലാകാരന്മാർ ഇവിടെയുണ്ടെന്നും മനു ലാൽ പറഞ്ഞു. പുതിയ സിനിമയായ 1000 ബേബീസിന്റെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഒരുപാട് സംവിധായകന്മാരെ ഞാൻ നേരിട്ട് പോയി കണ്ട് ചാൻസുകൾ ചോദിച്ചിട്ടുണ്ട്. ഒരു സംവിധായകനെ വിളിച്ചപ്പോൾ വളരെ മോശമായാണ് അയാൾ എന്നോട് സംസാരിച്ചത്. ‘നിന്നോടല്ലെ പട്ടി എന്നെ വിളിക്കരുത് എന്ന് പറഞ്ഞത്’ എന്നായിരുന്നു ഫോൺ എടുത്തയുടനെയുള്ള അയാളുടെ മറുപടി. ഞാൻ അതൊന്നും റെക്കോർഡ് ചെയ്യാൻ പോയില്ല. എന്നിട്ടും ‍ഞാൻ അയാളോട് മാന്യമായാണ് പെരുമാറിയത്. അയാൾ ഇപ്പോഴും സിനിമ ചെയ്യുന്നു. അയാളുടെ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒരു വേഷം തരാമായിരുന്നു. പക്ഷേ അത് ചെയ്തില്ല.

നല്ല സിനിമകൾ വരുമെന്ന് തന്നെയാണ് എപ്പോഴും പ്രതീക്ഷിക്കുന്നത്. ഓരോ സിനിമ കഴിയുമ്പോഴും ഇതിനേക്കാൾ നല്ലത് വരുമെന്ന് ഞാൻ വിചാരിക്കും. ഞാൻ ഇതുവരെയും സിനിമയ്‌ക്കുള്ളിലേക്ക് വന്നിട്ടില്ല. ഞാൻ ഒറ്റയ്‌ക്കാണ് ഇവിടെ വരെ എത്തിയത്. കൊവിഡ് കാലത്ത് ഒരുപാട് പെട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു. ആ സമയത്ത് ഒരുപാട് സംവിധായകന്മാരെ ഞാൻ വിളിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖരായ ആൾക്കാരെ തന്നെയാണ് വിളിച്ചത്. പക്ഷേ, ആരെന്ന് ചോദിക്കാൻ പോലും അവരാരും എന്റെ ഫോൺ എടുത്തിട്ടില്ല.

ഒരു ദിവസം അതിലൊരാൾ എന്നെ വിളിച്ചു. ഇപ്പോൾ സിനിമയൊന്നുമില്ല. വേണമെങ്കിൽ സീരിയൽ ചെയ്യാമെന്ന് പറ‍ഞ്ഞു. സീരിയലിലാണെങ്കിൽ ഒരു വേഷമുണ്ട്. നിങ്ങളുടേതാണ് തീരുമാനമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കാലം പഴയത് പോലെ ആയി. ഇപ്പോഴും അയാൾ എന്റെ ഫോൺ എടുക്കാറില്ല. എല്ലാവരും ഇങ്ങനെ ചെയ്താൽ പിന്നെ എന്നെ പോലുള്ളവർ എങ്ങനെ സിനിമയിലേക്ക് വരും. മുന്നിലേക്ക് വരാനായി കഷ്ടപ്പെടുന്ന ഒരുപാട് കലാകാരന്മാർ ഇപ്പോഴുണ്ട്. തന്റെ സിനിമകളെ ഓർത്തും വന്ന വഴികൾ ഒർത്തും സ്വയം വേദനിക്കുന്ന ആളാണ് താനെന്നും മനു ലാൽ പറഞ്ഞു.

Tags: manulaldirectorsbad experience
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies