ജനന-മരണ രജിസ്‌ട്രേഷൻ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനന-മരണ രജിസ്‌ട്രേഷൻ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജനനവും മരണവും രജിസ്റ്റർ ചെയ്യുന്ന നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത്. സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം (CRS) എന്നാണ് മൊബൈൽ ആപ്പിന് പേരിട്ടിരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾക്കെടുക്കുന്ന സമയം കുറയ്‌ക്കാനും ഇത് സഹായകമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ സംരംഭമെന്നും അമിത് ഷാ പറഞ്ഞു. “നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിന് കീഴിൽ, പുതിയ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി,” അമിത് ഷാ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

ഈ മൊബൈൽ ആപ്പിലൂടെ രാജ്യത്തെ പൗരന്മാർക്ക് ഏതുസമയത്തും എവിടെവച്ചും തങ്ങളുടെ മാതൃഭാഷയിൽ തന്നെ ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്ട്രാർ ജനറൽ ഓഫ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യയാണ് രജിസ്ട്രേഷനായി മൊബൈൽ ആപ്പ് വികസിപ്പിച്ചത്.

പോസ്റ്റിനൊപ്പം ആപ്പിന്റെ ഇൻ്റർഫേസ് പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ രജിസ്ട്രാർ ജനറലിൽ നിന്നുള്ള ഒരു ഹ്രസ്വ വീഡിയോയും അദ്ദേഹം പങ്കിട്ടു. CRS മൊബൈൽ ആപ്പ് വഴി രജിസ്‌ട്രേഷന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും ലെഗസി റെക്കോർഡുകളുടെ ഓൺലൈൻ ഡിജിറ്റലൈസേഷൻ സാധ്യമാക്കാനും കഴിയും. ആപ്പിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകില്ലെന്നും കേന്ദ്രം ഉറപ്പുനൽകുന്നു.

Under PM Shri @narendramodi Ji’s Digital India vision to integrate technology with governance, launched the Civil Registration System mobile application today.

This application will make registration of births and deaths seamless and hassle-free by allowing citizens to register… pic.twitter.com/6VFqmIQXL9

— Amit Shah (@AmitShah) October 29, 2024

Tags: Amit ShahUnion Home MinisterMobile ApplicationCRS appbirth and death registrationCivil Registration System
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies