മരം കൊണ്ടും കുഷ്യൻ കൊണ്ടും നിർമിച്ച സോഫ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തികച്ചും ‘നാച്ചുറലായ’ ഒരു തരം സോഫയാണ് സോഷ്യ ൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇളം പച്ച നിറത്തിലുള്ള സോഫ മൂന്നാൾക്ക് ഇരിക്കാൻ പാകത്തിനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇരിക്കുന്നതിന് മുമ്പ് നല്ലോണം ശ്രദ്ധിക്കണമെന്ന് മാത്രം.
ഇനി ദീപാവലി സ്പെഷ്യൽ സോഷ്യൽ മീഡിയ സോഫയുടെ പ്രത്യേകത അറിയാം. കള്ളിമുൾ ചെടി കൊണ്ടാണ് സോഫയുണ്ടാക്കിയത്. ഇനി ആർക്ക് ഇരിക്കാനാണെന്നും പ്രത്യേക നിർദ്ദേശവുമുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആഴ്ന്നിറങ്ങുന്ന അതിഥികൾക്ക് വേണ്ടിയാണിത്. നിങ്ങളുടെ കല്യാണം ആയില്ലേ, നിങ്ങൾക്ക് എന്തേ കുട്ടികൾ വേണ്ടേ, ജോലിയോന്നും ഇതുവരെ ആയില്ലേ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവരെ ഇതിൽ ഇരുത്താനാണ് സോഷ്യൽ മീഡിയയുടെ ഉപദേശം. നിങ്ങൾക്ക് അവരിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമാണിതെന്നും കുറിപ്പിലുണ്ട്.
സാഗർ എന്ന പ്രൊഫൈലിൽ നിന്ന് പങ്കുവെച്ച് പോസ്റ്റ് വളരെ പെട്ടന്ന് തന്നെ വൈറലായി. ലൈക്കുകളും ഷെയറുകളും വാരികൂട്ടിയതിനൊപ്പം കമന്റുകളും ധാരാളമായി എത്തി. വീട്ടിലെത്തുന്ന ചില അതിഥികൾക്കായി കള്ളിച്ചെടി കൊണ്ടുണ്ടാക്കിയ സോഫ ശരിക്കും വാങ്ങാൻ കഴിയുമോ എന്ന് സ്മൈലി ഇമോജിയുടെ അകമ്പടിയോടെ ചോദിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ.















