അയ്യപ്പ സേവാസമാജം ഗുരുസ്വാമി സംഗമം നടത്തി; തീർത്ഥാടനം സുഗമമാക്കാൻ കേന്ദ്രസർക്കാർ നേതൃത്വത്തിൽ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം വേണമെന്ന് എ.ആർ മോഹൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പ സേവാസമാജം ഗുരുസ്വാമി സംഗമം നടത്തി; തീർത്ഥാടനം സുഗമമാക്കാൻ കേന്ദ്രസർക്കാർ നേതൃത്വത്തിൽ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം വേണമെന്ന് എ.ആർ മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 08:53 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജം കോട്ടയത്ത് ഗുരുസ്വാമി സംഗമം നടത്തി. ശബരിമല തീർത്ഥാടനത്തിന് മാർഗ്ഗദർശനം നൽകുന്നതിനും പദ്ധതികൾക്ക് രൂപം നൽകുന്നതിനും മുതിർന്ന ഗുരുസ്വാമിമാർ ശബരിമല തന്ത്രി മുൻമേൽശാന്തിമാർ തുടങ്ങിയവരുടെയും ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

അയ്യപ്പൻമാരുടെ സംരക്ഷണത്തിനും ശബരിമലയുടെ ശരിയായ നടത്തിപ്പിനും വേണ്ടി ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത അയ്യപ്പസേവാ സമാജം മാർഗദർശക് എ.ആർ മോഹൻ പറഞ്ഞു. അധികൃതർക്ക് അയ്യപ്പന്മാരുടെ ധനത്തിൽ മാത്രമാണ് കണ്ണെന്നും അയ്യപ്പന്മാരെ കറവപശുക്കളായി കണ്ട് ഊറ്റി എടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂജനീയ സ്വാമി സത്സ്വരൂപാനന്ദ മുഖ്യപ്രഭാഷണവും പന്തളം കൊട്ടാരം നിർവഹണസമിതി മുൻ സെക്രട്ടറി നാരായണ ശർമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി രാമൻ നായർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. അയ്യപ്പ സേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ അയ്യപ്പ സന്ദേശം നൽകി.

നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിമാരെയും മുൻ മേൽശാന്തിമാരെയും ഗുരുസ്വാമിമാരെയും പരിപാടിയിൽ ആദരിച്ചു. ശബരിമല തന്ത്രി ബ്രഹ്‌മശ്രീ താഴ്മൺ മഠം കണ്ഠര് മോഹനര് ആത്മീയ സംഗമത്തിന് തിരി തെളിയിച്ചു. അയ്യപ്പസേവ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ധ്വജാരോഹണം നടത്തി. വർക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ശബരിമല അന്നും ഇന്നും എന്ന വിഷയം അവതരിപ്പിച്ചു. സ്ഥാപക ട്രസ്റ്റി വി.കെ വിശ്വനാഥൻ സമാപന സന്ദേശം നൽകി.

Tags: തിരുവിതാംകൂർ ദേവസ്വം ബോർഡ്ശബരിമല മാളികപ്പുറംഗുരുസ്വാമി സംഗമംഅയ്യപ്പ സേവാസമാജംഅക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്Sabarimala News
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies