അടുത്തിടെയാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായത്. സിനിമാ പ്രവർത്തകയും സുഹൃത്തുമായ ഉത്തരയാണ് വധു. ഇരുവരുടെയും ചിത്രങ്ങളും വിവാഹ വീഡിയോയും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലാണ്. ഇതിനിടെ താരങ്ങളുടെ വിവാഹ ഒരുക്കങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
സുഷിനെയും ഉത്തരയെയും അണിയിച്ചൊരുക്കുന്നതിന്റെ വീഡിയോയാണിത്. മേയ്‌ക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത് നസ്രിയയുടെയും സുഷിന്റെയും സൗഹൃദമാണ്.
സുഷിനും ഉത്തരയും വിവാഹത്തിനായി ഒരുങ്ങുമ്പോൾ ഇരുവർക്കും ഭക്ഷണം വാരി കൊടുക്കുന്ന നസ്രിയയാണ് വീഡിയോയിലുള്ളത്. ഇതിനിടയിൽ ഉത്തരയ്‌ക്ക് അണിയാനുള്ള ആഭരണങ്ങൾ ഒരുക്കുന്ന പാർവതിയെയും ദൃശ്യങ്ങളിൽ കാണാം. പാർവതിയുടെ സഹോദരിയുടെ മകളാണ് ഉത്തര.
View this post on Instagram
വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ജയറാം, പാർവതി, അപർണ ബാലമുരളി, ഫഹദ് ഫാസിൽ, നസ്രിയ, ശൃന്ദ തുടങ്ങിയ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ ഇരുവരും ഒരുമിച്ചെത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഈ ചടങ്ങിൽ തന്നെയാണ് തന്റെ പ്രണയത്തെ കുറിച്ച് സുഷിൻ വെളിപ്പെടുത്തിയത്.