'ഇനി നിന്റെ കൈ ഒരാണിന്റെയും നേരെ ഉയരരുത്',അതിന് ശേഷമാണ് എന്റെ കൈ ഉയരാൻ തുടങ്ങിയത്, രജനികാന്തിന്റെ സ്റ്റൈൽ ഉൾപ്പെടെ പരീക്ഷിച്ചിട്ടുണ്ട്: വാണി വിശ്വനാഥ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഇനി നിന്റെ കൈ ഒരാണിന്റെയും നേരെ ഉയരരുത്’,അതിന് ശേഷമാണ് എന്റെ കൈ ഉയരാൻ തുടങ്ങിയത്, രജനികാന്തിന്റെ സ്റ്റൈൽ ഉൾപ്പെടെ പരീക്ഷിച്ചിട്ടുണ്ട്: വാണി വിശ്വനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 12:42 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ‘ദി കിം​ഗ്’ എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി വാണി വിശ്വനാഥ്. ചിത്രത്തിലെ ഒരു ഡയലോ​ഗിൽ നിന്നാണ് തന്റെ കരിയർ തുടങ്ങിയതെന്നും ആക്ഷൻ സിനിമകൾ ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു ആ സിനിമയെന്നും വാണി വിശ്വനാഥ് വ്യക്തമാക്കി. നീണ്ട ഇടവേളയ്‌ക്ക് ശേഷം ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ മേഖലയിൽ സജീവമാകാനൊരുങ്ങുകയാണ് വാണി വിശ്വനാഥ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദി കിം​ഗിനെ കുറിച്ച് താരം മനസ് തുറന്നത്.

‘ദി കിം​ഗ് എന്ന സിനിമയിൽ ഞാൻ മമ്മൂക്കയെ അടിക്കാൻ കൈ പൊക്കുന്ന ഒരു സീനുണ്ട്. അപ്പോൾ മമ്മൂക്ക ഒരു ഡയലോ​ഗ് പറയും. ഇനി നിന്റെ കൈ ഒരാണിന്റെ നേരെയും ഉയരില്ല എന്ന്. പക്ഷേ, ആ സിനിമയ്‌ക്ക് ശേഷമാണ് എന്റെ കൈ ഉയരാൻ തുടങ്ങിയത്. ആക്ഷൻ രം​​ഗങ്ങൾ‌ ചെയ്യുമ്പോൾ എന്റെ സ്വന്തം സ്റ്റൈലുകളെ കൂടാതെ മമ്മൂട്ടി, മോ​ഹൻലാൽ, രജനികാന്ത് എന്നിവരുടെ സ്റ്റൈലുകളും പരീക്ഷിക്കാറുണ്ട്. പക്ഷേ ഇതൊന്നും ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല.

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുന്നതും പറന്ന് അടിക്കുന്നതും കുതിരയുടെ പുറത്ത് കയറി വരുന്നതൊക്കെയുള്ള നിരവധി ആക്ഷൻ സീനുകൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ് യഥാർത്ഥ ജീവിതത്തിലെ വാണി വിശ്വനാഥ്. എല്ലാ കാലത്തും ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യണം എന്നില്ല. മലയാളത്തിൽ വ്യത്യസ്തമായ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്’.

സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ഞാൻ സിനിമയോടൊപ്പം തന്നെ ഉണ്ടായിരുന്നു. എല്ലാ സിനിമകളും കാണാറുണ്ട്. മലയാള സിനിമകൾ ആസ്വദിച്ചതിന് ശേഷം മാത്രമേ മറ്റ് സിനിമകൾ കാണാൻ പോവുകയുള്ളൂ. സിനിമ മിസ് ചെയ്തിട്ടില്ല. നല്ല അവസരങ്ങൾ വന്നില്ല എന്നതാണ് സത്യമെന്നും വാണി വിശ്വനാഥ് പറഞ്ഞു.

Tags: interviewORU ANWASHANATHINTE THUDAKKAMVANI VISWANATH
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies