വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷം നടത്തിയ പാകിസ്താൻ നടി സോന്യ ഹുസൈനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിൽ നടി പങ്കിട്ട ആഘോഷ വീഡിയോയ്‌ക്ക് താഴെയാണ അധിക്ഷേപ-അസഭ്യ കമന്റുകൾ നിറയുന്നത്. പൊട്ടുവച്ചതിനും സാരി ചുറ്റിയതിനും തെറിപറയുന്നവർ നടിയുടെ നടപടി വളരെ മോശമെന്നാണ് വിശേഷിപ്പിക്കുന്നത്.
ശനിയാഴ്ചയാണ് ദീപാവലി പാർട്ടിയുടെ വീഡിയോ നടി പങ്കിട്ടത്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ദീപാവലി ആശംസകൾ നേർന്നാണ് വീഡിയോ പങ്കിട്ടത്. നാനാവർണമുള്ള സംസ്കാരങ്ങളും വിശ്വാസങ്ങളും ചേർന്ന മനോഹരയിടമാണ് പാകിസ്താൻ. നമ്മുടെ ന്യൂനപക്ഷങ്ങളെയും രാജ്യത്തിന്റെ സുപ്രധാന ഭാഗമായി ആഘോഷിക്കണം എന്ന് തുടങ്ങുന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
മുഹമ്മദ് അലി ജിന്ന പറഞ്ഞതുപോലെ,’നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, നിങ്ങളുടെ ക്ഷേത്രങ്ങളിൽ പോകാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്… നിങ്ങൾ ഏത് മതത്തിലോ ജാതിയിലോ മതത്തിലോ പെട്ടവരായിരിക്കാം-അതിന് ഭരണകൂടത്തിന്റെ കാര്യങ്ങളുമായി ബന്ധമില്ല.’ നമ്മുടെ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നമുക്ക് ബഹുമാനിക്കാം തുടങ്ങിയ കാര്യങ്ങളും നടി പറഞ്ഞിരുന്നു. ഇതാണ് ചിലരെ പ്രകോപിപ്പിച്ചത്.
View this post on Instagram
“>