തിരക്കേറിയ ട്രെയിനിൽ കയറുപിരി കിടക്ക നിർമിച്ച് യുവാവ്. ഇരു ബെർത്തുകൾക്കിടയിലാണ് യുവാവ് കിടക്ക നിർമിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പരിമിതമായ സാധനങ്ങൾ ഉപയോഗിച്ച് വളരെ വ്യത്യസ്തമായൊരു കണ്ടെത്തലാണ് യുവാവ് നടത്തിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഊഞ്ഞാലാണോ കിടക്കയാണോ എന്തായാലും നല്ല മികച്ചൊരു സംഭവമാണിതെന്നാണ് മിക്കവരുടെയും അഭിപ്രായം.
പുറത്തുവന്ന ചെറിയൊരു ക്ലിപ്പിൽ, അപ്പർ ബെർത്തുകൾക്കിടയിൽ യുവാവ് കയറിപിരി കിടക്ക നിർമിക്കുന്നത് കാണാം. തിരക്കേറിയ ട്രെയിനിൽ ഒരു സീറ്റ് കിട്ടാതിരുന്നപ്പോഴായിരുന്നു യുവാവിന്റെ വൈറൽ ഐഡിയ. താത്കാലിക കിടക്ക ഉണ്ടാക്കുന്നത് കണ്ട മറ്റ് യാത്രക്കാർ അമ്പരക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. യുവാവ് ശാസ്ത്രജ്ഞനാണെന്നും ട്രെയിനിലെ വിപ്ലവകരമായ കണ്ടെത്തിലിന് കൈയടിക്കണമെന്നും ചിലർ വീഡിയോയ്‌ക്ക് താഴെ കമൻ്റ് ചെയ്യുന്നുണ്ട്.
‘देसी जुगाड़’ से बनाई सीट, ट्रेन में कुछ यूं सफर करने पर मजबूर हैं यात्री।#Train #Railways pic.twitter.com/atK1trPlAo
— बेसिक शिक्षा: सूचना और सामग्री (@Info_4Education) November 4, 2024