വേൾഡ് മെന്റൽ സ്പോർട് ഒളിമ്പിക്സിന് ഏഴ് മുതൽ ഷാർജ വേദിയാകും. മെമ്മറിയാഡ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സിന്റെ നാലാമത് എഡിഷനിൽ മുപ്പത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പേർ പങ്കെടുക്കും. ഓർമ്മ ശക്തിയും ബുദ്ധിയും മാറ്റുരയ്‌ക്കുന്ന മെമ്മറിയാഡ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സിന്റെ നാലാമത് എഡിഷനാണ് ഷാർജ വേദിയാകുന്നത്.
5 വയസു മുതൽ 60 വയസുവരെയുള്ളവർ ഓർമ്മയുടെ ലോക മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കും. നവംബർ ഏഴ്, എട്ട്, ഒമ്പത് തിയതികളിലായി സ്കൈലൈൻ യൂണിവേഴ്സിറ്റി കോളജിൽ 12 വിഭാഗങ്ങളിലായായി മത്സരങ്ങൾ നടക്കും.
ഇന്ത്യയിൽ നിന്ന് മലയാളികൾ അടക്കം 56 പേരാണ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സിൽ പങ്കെടുക്കും. യുഎഇയിൽ നിന്നും നാൽപത് പേരാണ് മത്സരത്തിന്റെ ഭാഗമാകുക.. മെമ്മറിയാഡ് ബ്രാൻഡ് അംബാസഡർ ക്രിസ് ജേക്കബ്, ഡോ. ദീപക് കർള, ഡോ. നസീം അബിദി, ശ്രീനിവാസ് അയ്യങ്കാർ, ജേക്കബ് സക്കറിയ, ഷേർളി ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു,